Loading ...

Home Kerala

മലയോരത്ത് വ്യാപക നാശം വിതച്ച്‌ ശക്തമായ കാറ്റും മഴയും

ബന്തടുക്ക:  മലയോരത്ത് വ്യാപക നാശം വിതച്ച്‌ ശക്തമായ കാറ്റും മഴയും. രണ്ടുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ ശക്തമായ കാറ്റില്‍ ബന്തടുക്ക വില്ലേജിലെ മൂലക്കണ്ടം കെ à´Ÿà´¿ ഭാസ്‌കരന്റെ വീടിന്റെ ടിന്‍ഷീറ്റ് പാകിയ മേല്‍ക്കൂര തകര്‍ന്നുവീണു. മാനടുക്കത്ത് കൂറ്റന്‍ മാവ് കടപുഴകി വീണു. à´—à´µ. എല്‍ പി സ്‌കൂളിന് മുമ്ബില്‍ മതിലിനോട് ചേര്‍ന്ന് മാനടുക്കം-കോളിച്ചാല്‍ റോഡരികിലായുള്ള മരവും കടപുഴകി വീണു. ഇതോടെ ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് കുറ്റിക്കോലില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ദേലമ്ബാടി കൊട്ടിയാടി പാലത്തിന് സമീപം ജാല്‍സൂര്‍ റോഡിലേക്കും മരം വീണ് ഗതാഗത തടസമുണ്ടായി. കെ എസ് à´‡ ബി. കുറ്റിക്കോല്‍ സെക്ഷന്‍ പരിധിയില്‍ 22 വൈദ്യുതത്തൂണുകള്‍ തകര്‍ന്നുവീണു. 30 ഇടങ്ങളില്‍ കമ്ബി പൊട്ടിവീണു. രണ്ടുദിവസമായി തടസപ്പെട്ട വൈദ്യുതിവിതരണം വെള്ളിയാഴ്ച രാത്രിയോടെ ഭാഗികമായി പുനഃസ്ഥാപിച്ചു. ബന്തടുക്ക ഭാഗങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. ഇതോടെ വ്യാപാരികളടക്കം ദുരിതത്തിലായി.

Related News