Loading ...

Home special dish

ചോക്ലേറ്റ് കേക്കല്ല, ഇത് എള്ള് കൊണ്ടൊരു ബര്‍ഫി

ചേരുവകള്‍

  1. എള്ള് (കറുത്തത് അല്ലെങ്കില്‍ വെള്ള) - 200g
  2. ശര്‍ക്കര - 400g
  3. ഏലയ്ക്ക - രണ്ടെണ്ണം
  4. നെയ്യ് -50g
തയ്യാറാക്കുന്ന വിധം ആദ്യം എള്ള് നന്നായി നെയ്യ് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടാകുമ്ബോള്‍ എള്ള് പൊട്ടാന്‍ തുടങ്ങും. അപ്പോള്‍ തന്നെ അടുപ്പില്‍ നിന്ന് താഴെ ഇറക്കി വയ്ക്കുക. അതിന് ശേഷം ഒരു ഗ്ലാസ് വെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്ത് അടുപ്പത്ത് വച്ച്‌ പാനി തയ്യാറാക്കുക. ശര്‍ക്കര അലിഞ്ഞു കഴിയുമ്ബോള്‍ അടുപ്പില്‍ നിന്ന് ഇറക്കി അരിപ്പയില്‍ അരിച്ച്‌ അതിലുളള കല്ലും മറ്റും നീക്കം ചെയ്യണം. അതിന് ശേഷം ചുവട് കട്ടിയുള്ള പാനില്‍ ഈ ശര്‍ക്കര പാനി ചൂടാക്കണം. നൂല്‍ പരുവത്തില്‍ ആകുമ്ബോള്‍ എള്ളും ഏലയ്ക്ക പൊടിച്ചതും നെയ്യും ചേര്‍ത്ത് നന്നായി ഇളക്കുക. പാനില്‍ നിന്ന് വിട്ട് വരാന്‍ തുടങ്ങുമ്ബോള്‍ അടുപ്പില്‍ നിന്നും താഴെ ഇറക്കുക. എന്ന്ട്ട് ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി അതിലേക്ക് മാറ്റുക. നന്നായി പരത്തിയ ശേഷം തണുക്കാന്‍ വയ്ക്കണം. ചൂടാറുമ്ബോള്‍ ചതുരത്തില്‍ മുറിച്ച്‌ എടുക്കുക. അണ്ടിപരിപ്പ് കൊണ്ട് വേണമെങ്കില്‍ ഗാര്‍ണിഷ് ചെയ്യാം

Related News