Loading ...

Home health

എയര്‍ ഫ്രഷ്‌നറുകള്‍ കാന്‍സര്‍ സാധ്യത കൂട്ടുമെന്ന്

എയര്‍ ഫ്രഷ്‌നറുകള്‍  ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നു റിപ്പോര്‍ട്ട്. എയര്‍ ഫ്രഷ്‌നറുകളില്‍ ക്യാന്‍സര്‍ വരുത്തി വയ്ക്കുന്ന à´šà´¿à´² ഘടകങ്ങളുണ്ട്. ഇവയിലെ ടെര്‍പൈന്‍ അന്തരീക്ഷത്തിലെ ഓസോണുമായി യോജിച്ച് ഫോര്‍മാല്‍ഡിഹൈഡ് ആയിത്തീരുന്നു. ഇത് കാര്‍സിനോജന്‍ എന്ന വസ്തുവാകും. ക്യാന്‍സര്‍ ബാധയ്ക്ക് കാരണമായ ഒരു ഘടകമാണിത്. വന്ധ്യതയുണ്ടാക്കാനും എയര്‍ റിഫ്രഷ്‌നറുകള്‍ക്ക് കഴിയും. പ്രത്യുല്‍പാദന കോശങ്ങളെ ബാധിക്കുന്ന à´šà´¿à´² കെമിക്കലുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവ വന്ധ്യതയ്്ക്കു കാരണമാകാം. ആസ്തമയ്ക്കും എയര്‍ ഫ്രഷ്‌നറുകള്‍ ഇട വരുത്തും. ഇവയിലെ ഫാറ്റലൈറ്റുകളും ഫോര്‍മാല്‍ഡിഹൈഡുകളുമാണ് ഇതിന് കാരണമാകുന്നത്. അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ ഇത് യാതൊരു കാരണവശാലും ഉപയോഗിക്കരുത്. കുട്ടികളുടെ ആരോഗ്യത്തെ പല വിധത്തിലും എയര്‍ ഫ്രഷ്‌നറുകള്‍ ബാധിയ്ക്കും. ഇവരുടെ പ്രതിരോധശേഷി മുതിര്‍ന്നവരെ അപേക്ഷിച്ച് കുറവാണെന്നതു തന്നെ കാരണം. കേള്‍വിക്കുറവ്, വയറിളക്കം എന്നിവ എയര്‍ ഫ്രഷ്‌നറുകള്‍ കുട്ടികളില്‍ വരുത്തി വയ്ക്കുന്ന പ്രശ്‌നങ്ങളാണ്. ഛര്‍ദിക്കുവാനുള്ള തോന്നലും എയര്‍ ഫ്രഷ്‌നറുകള്‍ വരുത്തി വയ്ക്കും. ഇത് തലവേദന, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. എയര്‍ ഫ്രഷ്‌നറുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് പ്രതിരോധശേഷി കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് വീട്ടിലായാലും കാറിലായാലും. സുഗന്ധം കൊതിച്ച് അസുഖങ്ങള്‍ വരുത്തി വയ്ക്കാന്‍ എയര്‍ ഫ്രഷ്‌നറുകള്‍ ഇട വരുത്തുമെന്ന് എപ്പോഴും ഓര്‍മിക്കുക.

Related News