Loading ...

Home Europe

ഡിസംബര്‍ 12നു തെരഞ്ഞെടുപ്പു നടത്തണമെന്നു ജോണ്‍സന്‍

ല​​​ണ്ട​​​ന്‍: ബ്രെ​​​ക്സി​​​റ്റ് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍​​​നി​​​ന്നു ക​​​ര​​​ക​​​യ​​​റാ​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു മാ​​​ത്ര​​​മാ​​​ണു പോം​​​വ​​​ഴി​​​യെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ല്‍ ഉ​​​റ​​​ച്ച്‌ ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ണ്‍​​​സ​​​ന്‍. ഡി​​​സം​​​ബ​​​ര്‍ 12നു ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​ന്‍ നി​​​ര്‍​​​ദേ​​​ശി​​​ക്കു​​​ന്ന പ്ര​​​മേ​​​യം തി​​​ങ്ക​​​ളാ​​​ഴ്ച ഹൗ​​​സ് ഓ​​​ഫ് കോ​​​മ​​​ണ്‍​​​സി​​​ല്‍ സ​​​ര്‍​​​ക്കാ​​​ര്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നു സ്കൈ​​​ന്യൂ​​​സ് റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തു.

എ​​​ന്നാ​​​ല്‍ പ്ര​​​തി​​​പ​​​ക്ഷം ഇ​​​തി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​മോ എ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. മൂ​​​ന്നി​​​ല്‍ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷം ഇ​​​ല്ലാ​​​തെ പ്ര​​​മേ​​​യം പാ​​​സാ​​​വു​​​ക​​​യി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യം അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്.
മൂ​​​ന്ന​​​ര​​​ വ​​​ര്‍​​​ഷ​​​മാ​​​യി ബ്രെ​​​ക്സി​​​റ്റി​​​നെ​​​ക്കു​​​റി​​​ച്ചു ച​​​ര്‍​​​ച്ച ചെ​​​യ്യു​​​ന്നു. ഇ​​​നി​​​യും കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം ത​​​രാം. ഒ​​​രു ഉ​​​പാ​​​ധി ​​​മാ​​​ത്രം. ഡി​​​സം​​​ബ​​​ര്‍ 12ന് ​​​പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​ന്‍ സ​​​മ്മ​​​തി​​​ക്ക​​​ണം -​​​ ജോ​​​ണ്‍​​​സ​​​ന്‍ എം​​​പി​​​മാ​​​രോ​​​ടാ​​​യി പ​​​റ​​​ഞ്ഞു.

ഇ​​​തേ​​​സ​​​മ​​​യം ബ്രെ​​​ക്സി​​​റ്റ് കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​ത്ത​​​രു​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​ന്‍റെ തീ​​​രു​​​മാ​​​നം ഇ​​​ന്നു​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്കു ബ്രെ​​​ക്സി​​​റ്റ് നീ​​​ട്ടാ​​​നാ​​​ണ് ജോ​​​ണ്‍​​​സ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. എ​​​ന്നാ​​​ല്‍ ബ്രെ​​​ക്സി​​​റ്റ് നീ​​​ട്ടു​​​ന്ന​​​തി​​​നോ​​​ടു ത​​​നി​​​ക്കു വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി യോ​​​ജി​​​പ്പി​​​ല്ലെ​​​ന്നു ജോ​​​ണ്‍​​​സ​​​ന്‍ യൂ​​​റോ​​​പ്യ​​​ന്‍ കൗ​​​ണ്‍​​​സി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍​​​ഡ് ട​​​സ്കി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​ന്ന​​​ലെ ജോ​​​ണ്‍​​​സ​​​ന്‍ അ​​​ടി​​​യ​​​ന്ത​​​ര കാ​​​ബി​​​ന​​​റ്റ് വി​​​ളി​​​ച്ച്‌ ബ്രെ​​​ക്സി​​​റ്റ് പ്ര​​​തി​​​സ​​​ന്ധി​​​യെ​​​ക്കു​​​റി​​​ച്ചു ച​​​ര്‍​​​ച്ച ചെ​​​യ്തു. നേ​​​ര​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് എ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​ല്‍ കാ​​​ബി​​​ന​​​റ്റി​​​ല്‍ ഏ​​​കാ​​​ഭി​​​പ്രാ​​​യ​​​മി​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന. ചൊ​​​വ്വാ​​​ഴ്ച പാ​​​ര്‍​​​ല​​​മെ​​​ന്‍റ് ജോ​​​ണ്‍​​​സ​​​ന്‍റെ ബ്രെ​​​ക്സി​​​റ്റ് ക​​​രാ​​​ര്‍ ത​​​ത്വ​​​ത്തി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ച്ചു. എ​​​ന്നാ​​​ല്‍ ച​​​ര്‍​​​ച്ച​​​യ്ക്കു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ചു​​​രു​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍​​​ദേ​​​ശം ത​​​ള്ളു​​​ക​​​യും ചെ​​​യ്തു. ഈ ​​​മാ​​​സം 31ന് ​​​ബ്രെ​​​ക്സി​​​റ്റ് ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് നേ​​​ര​​​ത്തെ ജോ​​​ണ്‍​​​സ​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

Related News