Loading ...

Home sports

ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

ബംഗളൂരു: ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കുന്ന മത്സരത്തിനാണ് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ബുധനാഴ്ച സാക്ഷിയാകുന്നത്. എതിരാളികള്‍ ബംഗ്ളാദേശ്. മത്സരം രാത്രി 7.30ന് ആരംഭിക്കും. ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ ബംഗ്ളാദേശിനെ തോല്‍പിച്ചെങ്കിലും 2007 ഏകദിന ലോകകപ്പിന്‍െറ ഓര്‍മകള്‍ ഇന്ത്യന്‍ ടീമിനെ അലട്ടുന്നുണ്ടാവും. അന്ന് സൂപ്പര്‍ എട്ടില്‍നിന്ന് ഇന്ത്യയെ പുറത്താക്കിയത് ബംഗ്ളാദേശായിരുന്നു. ഈ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് സെമി സാധ്യതകള്‍ നിലനിര്‍ത്താം.ഇന്ന് ബംഗ്ളാദേശിനെതിരെ തോറ്റാല്‍ ആസ്ട്രേലിയക്കെതിരെ 31ന് നടക്കുന്ന മത്സരം ജയിച്ചാല്‍ മാത്രം പോരാ, മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചായിരിക്കും സെമി സാധ്യതകള്‍. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ തോറ്റെങ്കിലും കരുത്തരായ പാകിസ്താനെതിരെ വിജയിച്ച് ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. പാകിസ്താനോടും ആസ്ട്രേലിയയോടും പരാജയപ്പെട്ട ബംഗ്ളാദേശിനും ഇന്ന് ജീവന്മരണ പോരാട്ടമാണ്. സെമി പ്രവേശത്തിന് ചെറിയ സാധ്യതപോലും നിലനിര്‍ത്തണമെങ്കില്‍ കടുവകള്‍ക്ക് ജയിച്ചേ തീരൂ. ഇന്ന് പരാജയപ്പെട്ടാല്‍ ബംഗ്ളാദേശ് ടൂര്‍ണമെന്‍റില്‍നിന്ന് പുറത്താകും. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ് രണ്ടില്‍ പോരാട്ടം കടുത്തതാണ്. മുഴുവന്‍ ടീമും രണ്ടു വീതം മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ ന്യൂസിലന്‍ഡിനു മാത്രമാണ് ആശ്വസിക്കാനുള്ള വക. ഓരോ ജയവും തോല്‍വിയുമായി ഇന്ത്യ, ആസ്ട്രേലിയ, പാകിസ്താന്‍ ടീമുകള്‍ ഒപ്പത്തിനൊപ്പമാണ്.പാകിസ്താനെതിരെയുള്ള വിജയഫോര്‍മുലയില്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി മാറ്റംവരുത്തിയേക്കില്ല എന്നാണ് സൂചന. ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട സുരേഷ് റെയ്നക്കു പകരം അജിന്‍ക്യ രഹാനെയെ ഉള്‍പ്പെടുത്തണമെന്ന് അഭിപ്രായമുയരുന്നുണ്ടെങ്കിലും ഓഫ് സ്പിന്‍ മികവ് റെയ്നക്ക് തുണയായേക്കും. പാകിസ്താനെതിരെ വിജയിച്ചെങ്കിലും ദൗര്‍ബല്യങ്ങള്‍ ഇന്ത്യയെ പിന്തുടരുന്നുണ്ട്. രണ്ടു മത്സരങ്ങളിലും മുന്‍നിര പൂര്‍ണ പരാജയമായിരുന്നു. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന എന്നിവര്‍ ഫോമിലത്തെിയില്ളെങ്കില്‍ ഇന്ത്യ വിയര്‍ക്കും. റണ്‍റേറ്റ് ഉയര്‍ത്തണമെന്ന് ക്യാപ്റ്റന്‍ ബാറ്റ്സ്മാന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിരാട് കോഹ്ലിയില്‍ മാത്രമാണ് പൂര്‍ണ വിശ്വാസം.കഴിഞ്ഞ മത്സരത്തില്‍ ബംഗ്ളാ നിരയില്‍ ഓപണര്‍ തമീം ഇഖ്ബാല്‍ പരിക്കുകാരണം ഇറങ്ങിയിരുന്നില്ല. ഇന്ത്യക്കെതിരെ ഇറങ്ങിയേക്കുമെന്നാണ് സൂചന. ബൗളിങ് ആക്ഷന്‍െറ പേരില്‍ വിലക്കു നേരിടുന്ന തസ്കിന്‍ അഹമ്മദ്, അറാഫത് സണ്ണി എന്നിവര്‍ക്കു പകരക്കാരെ കണ്ടത്തെുന്നത് ക്യാപ്റ്റന്‍ മശ്റഫെ മുര്‍തസക്ക് ബുദ്ധിമുട്ടേറിയ ജോലിയാണ്. തിരിച്ചടികളേറെയുണ്ടെങ്കിലും ആസ്ട്രേലിയക്കെതിരെ മികച്ച സ്കോര്‍ കണ്ടത്തെുന്നതില്‍ ബംഗ്ളാദേശ് വിജയിച്ചിരുന്നു.

പിച്ച് ബാറ്റിങ്ങിനെ തുണക്കും

ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റാണ് ചിന്നസ്വാമിയില്‍ ഒരുക്കിയിരിക്കുന്നത്. എങ്കിലും ആസ്ട്രേലിയ-ബംഗ്ളാദേശ് മത്സരത്തില്‍ സ്പിന്നര്‍ ആഡം സാംപ മൂന്നു വിക്കറ്റും വെസ്റ്റിന്‍ഡീസ്-ശ്രീലങ്ക മത്സരത്തില്‍ സാമുവല്‍ ബദ്രീ നാലു വിക്കറ്റും വീഴ്ത്തിയത് സ്പിന്നര്‍മാര്‍ക്ക് ആശക്കു വകനല്‍കുന്നതാണ്. ഗ്രൂപ് ഒന്നില്‍ ഇന്ന് ഇംഗ്ളണ്ട് അഫ്ഗാനിസ്താനെ നേരിടും.

Related News