Loading ...

Home Kerala

അറബിക്കടലില്‍ ന്യൂനമര്‍ദം ചുഴലിക്കാറ്റായി, കനത്ത മഴയ്ക്കു സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ക്യാര്‍ ചുഴലിക്കാറ്റ് വരുംമണിക്കൂറുകളില്‍ വേ​ഗം കൈവരിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. കൊങ്കണ്‍ തീരത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ട്. കാസര്‍ക്കോടും മഴയ്ക്കു സാധ്യതയെന്ന് പ്രവചനം. 'ക്യാര്‍' ചുഴലിക്കാറ്റ് അറബിക്കടലില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയാണെന്നും കാറ്റിന്‍റെ പരമാവധി വേഗത മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെയാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പില്‍ പറഞ്ഞു. ക്യാര്‍ അടുത്ത 12 മണിക്കൂറില്‍ അതിശക്തമായ ചുഴലിക്കാറ്റാ‍യി മാറും. കൂടുതല്‍ ശക്തിപ്രാപിച്ച്‌ തീവ്ര ചുഴലിക്കാറ്റായി പടിഞ്ഞാറ് ദിശയില്‍ തെക്കന്‍ ഒമാന്‍, യമന്‍ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേരളത്തില്‍ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ജാ​ഗ്രതാ നിര്‍ദേശമുണ്ട്.

Related News