Loading ...

Home Kerala

മരട് ഫ്ളാറ്റ്: നഷ്ടപരിഹാരമായി 25 ലക്ഷം നല്‍കും, ഉത്തരവില്‍ ഒരു വരിപോലും മാറ്റമില്ലെന്ന് കോടതി

ന്യൂഡല്‍ഹി: മരട് കേസില്‍ എല്ലാവര്‍ക്കും 25ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിം കോടതി തീരുമാനിച്ചു. ഫ്ളാറ്റ് ഉടമകളാണ് തുക നല്‍കേണ്ടത്. നഷ്ടപരിഹാര തുകയായി 20കോടി രൂപ ഫ്ളാറ്റുടമകള്‍ കെട്ടിവെക്കണം. രേഖകളില്‍ കുറഞ്ഞ തുകയുള്ളവര്‍ക്കും 25 ലക്ഷം തന്നെ നല്‍കണം. അതേസമയം ഫ്ളാറ്റ് പൊളിക്കാനുള്ള ഉത്തരവില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഉത്തരവില്‍ ഒരു വരിപോലും മാറ്റമില്ല, അതു നടപ്പാക്കുക തന്നെ ചെയ്യുമെന്ന് കോടതി അറിയിച്ചു. കോടതിയുടെ സമയം പാഴാക്കരുതെന്നും ഫ്ളാറ്റ് ഉടമകളുടെ ഹരജി പരിഗണിക്കവെ ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

Related News