Loading ...

Home Education

സ്നേഹിത @ സ്‌കൂള്‍: ഹെല്‍പ് ഡെസ്‌കിന്റെ സേവനം വ്യാപിപ്പിക്കുന്നു

കൊച്ചി: വിദ്യാര്‍ഥികള്‍ വീടുകളിലും പൊതുയിടങ്ങളിലും നേരിടുന്ന ശാരീരിക-മാനസിക പീഡനങ്ങള്‍ തുറന്നുപറയാനും പരിഹരിക്കാനും സഹായം നല്‍കുന്ന 'സ്‌നേഹിത @ സ്‌കൂള്‍' വ്യാപിപ്പിക്കുന്നു. തിരഞ്ഞെടുത്ത സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്തഘട്ടത്തില്‍ കോളേജുകളിലും സ്‌നേഹിത ഹെല്‍പ് ഡെസ്‌കിന്റെ സഹായംനല്‍കും. പ്രണയം നിരസിക്കുന്നതിനെത്തുടര്‍ന്നും മറ്റും ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കോളേജുകളിലും ബോധവത്കരണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാന്ത്വനമേകുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്നതാണ് സ്‌നേഹിത ഹെല്‍പ് ഡെസ്‌ക്. അതത് ജില്ലകളിലെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കില്‍ പ്രവര്‍ത്തിക്കുന്നവരുടെയും പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളുടെയും സേവനം പ്രയോജനപ്പെടുത്തും.സ്‌കൂളുകളില്‍ സ്‌നേഹിത കൗണ്‍സലറുടെ സേവനവും ലഭിക്കും.14 ജില്ലകളിലെയും സ്‌നേഹിത കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ ക്‌ളിനിക്കുകളുടെ സേവനവും ഉപയോഗപ്പെടുത്തും.

Related News