Loading ...

Home National

മഴ കനത്തു: സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി

ബെംഗളൂരു: കര്‍ണാടകയില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മഴ 2 ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് മഴ കനത്തത്. കര്‍ണാടകയിലെ ധാര്‍വാഡ്, ബെളഗാവി, ഗദഗ്, ഹാവേരി, വിജയപുര, കലബുറഗി, ബാഗല്‍ക്കോട്ടെ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ചിത്രദുര്‍ഗ, മണ്ഡ്യ, കുടക്, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി തുടങ്ങിയ ജില്ലകളിലെ ഒട്ടേറെ വീടുകളും പാലങ്ങളും പ്രധാന റോഡുകളും വെള്ളത്തിനടിയിലാണ്. പുതുച്ചേരിയിലും 27 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട്, ആന്ധ്ര തീരത്തിന് അടുത്താണ് ഇപ്പോള്‍ ന്യൂനമര്‍ദം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചെന്നൈയിലുണ്ടായ വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചു. തമിഴ്നാട്ടില്‍ 3 ദിവസത്തേക്ക് അതി തീവ്രമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. വരുന്ന 48 മണിക്കൂറില്‍ തേനി, ഡിണ്ടിഗല്‍, കോയമ്ബത്തൂര്‍, നീലഗിരി മേഖലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. മഹാരാഷ്ട്രയിലെ അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്ന് കൃഷ്ണാ നദി കരകവിഞ്ഞൊഴുകുകയാണ്. 5444 വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

Related News