Loading ...

Home Education

എം.ബി.എ പ്രവേശന പരീക്ഷ: അപേക്ഷ നവംബര്‍ 10 വരെ

2020-21 അധ്യയന വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷ (കെ മാറ്റ് കേരള) കുഫോസ്‌ന്റെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും ഡിസംബര്‍ ഒന്നിന് നടക്കും. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ നവംബര്‍ പത്തിന് വൈകിട്ട് നാലിനു മുന്‍പ് ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും kmatkerala.in സന്ദര്‍ശിക്കുക. അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫോണ്‍: 0471-2335133.


Related News