Loading ...

Home sports

മെസ്സിയുടെ ചാംപ്യന്‍സ് ലീഗ് റെക്കോഡ് തകര്‍ന്നു.

ചാംപ്യന്‍സ് ലീഗില്‍ 15 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഇനി കെയ്ലന്‍ എംമ്ബാപ്പേക്ക്. ക്ലബ് ബ്രൂഗിനെതിരെയുള്ള ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ പകരക്കാരനായി എത്തി ഹാട്രിക്കോടെയാണ് എംമ്ബാപ്പേ റെക്കോഡ് നേടിയത്. 52ാം മിനിറ്റില്‍ ഗ്രൗണ്ടില്‍ എത്തിയ ശേഷം,9 മിനിറ്റുകള്‍ക്കം എംമ്ബാപ്പേ ഗോള്‍ നേടി. 80ാം മിനിറ്റില്‍ രണ്ടു ഡിഫന്‍റര്‍മാരെ മറികടന്നു ഗോള്‍ നേടിയപ്പോള്‍, 4 മിനിറ്റുകള്‍ക്ക് ശേഷം ഹാട്രിക്കും തികച്ചു. 20 വര്‍ഷവും 306 ദിവസവും പ്രായത്തിലാണ് എംമ്ബാപ്പേയുടെ ഈ നേട്ടം. മെസ്സി ഈ നേട്ടം സ്വന്തമാക്കിയത് 21 വയസ്സും 288 ദിവസം പ്രായമുള്ളപ്പോഴാണ്.

Related News