Loading ...

Home sports

ചാമ്ബ്യന്‍സ് ലീഗ്: അഞ്ചടിച്ച്‌ സിറ്റിയും ടോട്ടനവും പിഎസ്ജിയും, യുവന്റസിനും റയലിനും ജയം

ലണ്ടന്‍: ചാമ്ബ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രമുഖ ടീമുകള്‍ക്കെല്ലാം ജയം. മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി, ടോട്ടനം എന്നീ ടീമുകള്‍ അഞ്ചുഗോളടിച്ച്‌ ജയം ആഘോഷിച്ചപ്പോള്‍ ബയേണ്‍ മ്യൂണിക്, റയല്‍ മാഡ്രിഡ്, യുവന്റസ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവരും തങ്ങളുടെ മത്സരത്തില്‍ ജയം കണ്ടെത്തി. ഡൈനാമോ സാഗ്രെബും ഷാക്തറും തമ്മിലുള്ള മത്സരം രണ്ടുഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ അറ്റ്‌ലാന്റയ്‌ക്കെതിരെയായിരുന്നു സിറ്റിയുടെ ഗോള്‍ വര്‍ഷം. സിറ്റി 5 ഗോളടിച്ചപ്പോള്‍ അറ്റ്‌ലാന്റ ഒരു ഗോള്‍ മടക്കി. റഹീം സ്റ്റര്‍ലിങ്(58, 64, 69) ഹാട്രിക് നേടി. സെര്‍ജിയോ അഗ്യൂറോ(34, 38)യുടെ ഇരട്ടഗോളും ടീമിന് തുണയായി. മലിനോവ്‌സ്‌കി(28)യിലൂടെ അറ്റ്‌ലാന്റയാണ് ആദ്യം സ്‌കോര്‍ ചെയ്തതെങ്കിലും കാര്യമുണ്ടായില്ല. മത്സരത്തിന്റെ 82-ാം മിനിറ്റില്‍ സിറ്റിയുടെ ഫില്‍ ഫോഡെന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

Related News