Loading ...

Home Business

ബെനെലിയുടെ റെട്രോ ക്ലാസിക്ക് മോഡലായ ഇംപീരിയാലെ 400 ഇന്ത്യന്‍ വിപണിയില്‍

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബെനെലിയുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റെട്രോ ക്ലാസിക്ക് മോഡലായ ഇംപീരിയാലെ 400 ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 1950കളില്‍ നിര്‍മിച്ച ബെനെലി-മോട്ടോബി റേഞ്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇംപീരിയാലെയുടെ നിര്‍മ്മാണം. ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. ൗണ്ട് ഹെഡ്ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, സീറ്റ്, ഹാന്‍ഡില്‍ ബാര്‍ തുടങ്ങി മിക്ക ഭാഗങ്ങളും എന്‍ഫീല്‍ഡ് ക്ലാസിക്കുമായി ഏറെ സാമ്യം പുലര്‍ത്തും. 2017ലെ മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലായിരുന്നു ഇംപീരിയാലെ 400 ബെനെലി ആദ്യമായി അവതരിപ്പിച്ചത്. ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സാഡില്‍ ബാഗ് എന്നിവയൊക്കെ ഇംപീരിയാലെയുടെ പ്രത്യേകതയാണ്. ബോഡിയിലെ ക്രോം ഫിനിഷ്, എക്‌സ്‌ഹോസ്റ്റ് എന്നിവ വിന്റേജ് ലുക്ക് നല്‍കും. 1.69 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം എത്തുന്നത്. 373.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എയര്‍കൂള്‍ഡ് എന്‍ജിനാണ് ഇംപീരിയലെയുടെ കരുത്ത്. 5500 ആര്‍പിഎമ്മില്‍ 21 പിഎസ് പവറും 4500 ആര്‍പിഎമ്മില്‍ 29 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍. സുരക്ഷ ഉറപ്പാക്കാന്‍ മുന്നില്‍ 300 എംഎം ഡിസക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കുമാണ്. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സുമാണ് സസ്പെന്‍ഷന്‍.

Related News