Loading ...

Home Education

നിലവാരം ഉറപ്പാക്കാന്‍ കോളേജുകളില്‍ അക്കാദമിക്‌ ഓഡിറ്റിങ്‌

തിരുവനന്തപുരം > സാങ്കേതിക സര്‍വകലാശാലയ്ക്ക്‌ കീഴിലെ കോളേജുകളുടെ നിലവാരം ഉറപ്പാക്കാന്‍ അക്കാദമിക ഓഡിറ്റിങ്‌. എന്‍ജിനിയറിങ്‌ കോളേജുകളിലെ സാങ്കേതിക സംവിധാനങ്ങളുടെയും അധ്യാപന രീതികളുടെയും നിലവാരം ഉറപ്പാക്കാനായാണ്‌ ഓഡിറ്റിങ്‌. 142 എന്‍ജിനിയറിങ്‌ കോളേജുകളിലും നവംബര്‍ 11നകം ഓഡിറ്റിങ്‌ പൂര്‍ത്തിയാക്കാനാണ്‌ സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്‌. പത്തുവര്‍ഷം സര്‍വീസുള്ള 116 അധ്യാപകരെയാണ്‌ ഓഡിറ്റിങ്ങിനായി നിയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ബി ടെക്ക്‌ പരീക്ഷയില്‍ 40 ശതമാനത്തില്‍ താഴെ വിജയം കൈവരിച്ചതും മൂന്നുവര്‍ഷമായി വിദ്യാര്‍ഥി പ്രവേശനത്തില്‍ പിന്നോക്കം നില്‍ക്കുന്നതുമായ സ്ഥാപനങ്ങളെ ആദ്യഘട്ടത്തില്‍ ഓഡിറ്റ്‌ ചെയ്യും. ഇവയില്‍ രണ്ട്‌ അധ്യാപകര്‍ വീതമുള്ള സംഘം പരിശോധന നടത്തും. മറ്റ്‌ കോളേജുകളില്‍ ഒരു അധ്യാപകന്‍ വീതമാകും പരിശോധന നടത്തുക. ഓഡിറ്റര്‍മാര്‍ ഓണ്‍ലൈനായി സര്‍വകലാശാലയ്ക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. ഇതിന്‌ അനുബന്ധമായി പ്രിന്‍സിപ്പല്‍മാര്‍ക്കും അഭിപ്രായം രേഖപ്പെടുത്താം. ഇതുകൂടി പരിഗണിച്ചായിരിക്കും സര്‍വകലാശാല അന്തിമ തീരുമാനം കൈക്കൊള്ളുക.

Related News