Loading ...

Home Business

കേന്ദ്രത്തിന്‍റെ നികുതിവരുമാനത്തില്‍ വരുന്ന കുറവ് രണ്ടുലക്ഷം കോടി രൂപ

ന്യൂ​ഡ​ല്‍​ഹി: സാ​ന്പ​ത്തി​ക വ​ള​ര്‍​ച്ച​ത്തോ​ത് കു​റ​ഞ്ഞ​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​കു​തി വ​രു​മാ​ന​ത്തി​ല്‍ വ​ലി​യ കു​റ​വു​ണ്ടാ​ക്കും. മൊ​ത്തം നി​കു​തി​വ​രു​മാ​ന​ത്തി​ല്‍ ര​ണ്ടു​ല​ക്ഷം കോ​ടി രൂ​പ കു​റ​യു​മെ​ന്നാ​ണു ധ​ന​മ​ന്ത്രാ​ല​യം ത​ന്നെ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ഇ​ക്കാ​ര്യം മ​ന്ത്രാ​ല​യം 15-ാം ധ​ന​കാ​ര്യ ക​മ്മീ​ഷ​നെ അ​റി​യി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഇ​ക്കൊ​ല്ല​ത്തെ കേ​ന്ദ്ര ബ​ജ​റ്റ് മൊ​ത്തം നി​കു​തി​വ​രു​മാ​ന​മാ​യി ക​ണ​ക്കാ​ക്കി​യ​ത് 24.6 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും മൊ​ത്ത നി​കു​തി​വ​ര​വ് ല​ക്ഷ്യ​ത്തി​ലും കു​റ​വാ​യി​രു​ന്നു. 2018-19 ലേ​ക്ക് 22.7 ല​ക്ഷം കോ​ടി ക​ണ​ക്കാ​ക്കി​യ സ്ഥാ​ന​ത്തു ല​ഭി​ച്ച​ത് 20.8 ല​ക്ഷം കോ​ടി രൂ​പ മാ​ത്രം.

2019-20 ലേ​ക്കു പ്ര​തീ​ക്ഷി​ക്കു​ന്ന മൊ​ത്ത നി​കു​തി​വ​രു​മാ​ന​മാ​യ 24.6 ല​ക്ഷം കോ​ടി രൂ​പ​യി​ല്‍ 17.05 ല​ക്ഷം കോ​ടി​യാ​ണു കേ​ന്ദ്ര​ത്തി​നു​ള്ള​ത്. ബാ​ക്കി 8.45 ല​ക്ഷം കോ​ടി സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​ഹി​ത​വും ന​ഷ്‌​ട​പ​രി​ഹാ​ര​വും ഒ​ക്കെ ചേ​ര്‍​ന്ന​താ​ണ്.

നി​കു​തി​വ​ര​വ് ര​ണ്ടു​ല​ക്ഷം കോ​ടി കു​റ​ഞ്ഞാ​ല്‍ കേ​ന്ദ്ര​ത്തി​നു​ള്ള നി​കു​തി വി​ഹി​തം 15.1 ല​ക്ഷം കോ​ടി രൂ​പ​യാ​യി കു​റ​യും. ഇ​തു​വ​ഴി ധ​ന​ക​മ്മി ജി​ഡി​പി​യു​ടെ 3.3 ശ​ത​മാ​ന​ത്തി​ല്‍​നി​ന്നു നാ​ലു​ശ​ത​മാ​ന​മാ​യി കൂ​ടും. ക​മ്മി പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ റി​സ​ര്‍​വ് ബാ​ങ്കി​ല്‍​നി​ന്നു​ള്ള വി​ഹി​തം വ​ര്‍​ധി​പ്പി​ക്കാ​നും പൊ​തു​മേ​ഖ​ലാ ഓ​ഹ​രി വി​ല്പ​ന കൂ​ട്ടാ​നും കേ​ന്ദ്രം ന​ട​പ​ടിയെ​ടു​ത്തി​ട്ടു​ണ്ട്. നി​കു​തി വ​ര​വ് ല​ക്ഷ്യം ഇ​ങ്ങ​നെ

2019-20 ലെ ​കേ​ന്ദ്ര ബ​ജ​റ്റി​ല്‍ വി​വി​ധ നി​കു​തി​ക​ളി​ല്‍ ല​ക്ഷ്യ​മി​ട്ട വ​രു​മാ​നം (കോ​ടി രൂ​പ)

ക​ന്പ​നി നി​കു​തി 7,60,000
ആ​ദാ​യ നി​കു​തി 6,20,000
ക​സ്റ്റം​സ് ഡ്യൂ​ട്ടി 1,45,388
എ​ക്സൈ​സ് ഡ്യൂ​ട്ടി 2,59,600
ജി​എ​സ്ടി 7,61,200

Related News