Loading ...

Home India

ആഗോള വളര്‍ച്ചാ നിരക്ക്; 2024ഓടെ ഇന്ത്യ യുഎസിനെ പിന്നിലാക്കും

ന്യൂഡല്‍ഹി: ആഗോള വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിക്കുന്ന രാജ്യങ്ങളുടെ നിരയില്‍ ഇന്ത്യ ഏറെ മുന്നിലേക്ക് കുതിക്കുമെന്ന് വ്യക്തമാക്കി ഐഎംഎഫ് (ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട്- രാജ്യാന്തര നാണ്യനിധി) കണക്കുകള്‍. 2024ഓടെ ആഗോള വളര്‍ച്ചയില്‍ ഇന്ത്യ യുഎസിനെ പിന്നിലാക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2024 ആകുമ്ബോഴേക്കും വളര്‍ച്ചയില്‍ മുഖ്യ പങ്കാളിത്തമുള്ള യുഎസ് ഇന്ത്യയ്ക്കു പിന്നില്‍ മൂന്നാം സ്ഥാനത്തെത്തും. വളര്‍ച്ചാ നിരക്കിലെ പങ്കാളിത്തത്തില്‍ നിലവിലെ 13.8 ശതമാനത്തില്‍ നിന്ന് യുഎസ് 9.2 ശതമാനത്തിലേക്ക് വീഴുമെന്നാണ് റിപ്പോര്‍ട്ട്.
2024ഓടെ 15.5 ശതമാനമായി ഉയരുന്ന ഇന്ത്യ യുഎസിന് മുകളില്‍ നിര്‍ണായക ശക്തിയാകും. 2024 ആകുമ്ബോഴേക്കും 3.7 ശതമാനം വളര്‍ച്ചാ ശതമാനമാകുന്ന ഇന്തൊനീഷ്യ നാലാം സ്ഥാനത്ത് തന്നെ തുടരും. നിലവില്‍ 3.9 ശതമാനമാണ് ഇന്തൊനീഷ്യയുടെ പങ്കാളിത്തം. ചെറിയ മാറ്റം മാത്രമാണ് ഇന്തൊനീഷ്യയുടെ കാര്യത്തില്‍ പ്രവചിക്കപ്പെടുന്നത്. വലിയ തിരിച്ചടി നേരിടുക യുകെയായിരിക്കും. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ യുഎസ് സമ്ബദ് വ്യവസ്ഥ ഒമ്ബതില്‍ നിന്ന് 13ാം സ്ഥാനത്തേക്ക് വീഴും.
വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ ചെറിയ തോതില്‍ മാത്രം മുന്നോട്ടു പോകുന്ന ചൈന വരും വര്‍ഷങ്ങളില്‍ ആഗോള ജിഡിപി വളര്‍ച്ചയില്‍ കാര്യമായ ചലനമുണ്ടാക്കില്ല. ആഗോള ജിഡിപി വളര്‍ച്ചയില്‍ 2018-19ല്‍ 32.7 ശതമാനത്തില്‍ നിന്ന് 2024ല്‍ 28.3 ശതമാനത്തിലേക്ക് ചൈന താഴും. രണ്ട് ശതമാനം മാത്രം പങ്കാളിത്തമുള്ള റഷ്യ, അടുത്ത അഞ്ച് വര്‍ഷവും അതേ അവസ്ഥയില്‍ തുടരും. എന്നാല്‍, ജപ്പാന് പകരം അഞ്ചാം സ്ഥാനത്തേക്ക് റഷ്യയെത്തും.

Related News