Loading ...

Home health

തോള്‍ വേദന : കാരണവും പരിഹാരവും

തോള്‍ വേദന ലിംഗഭേദമെന്യെ കണ്ടുവരുന്ന ഒന്നാണ്. ഇന്ന് സാധാരണമാണ്. തൊഴില്‍രീതികളിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളും വ്യായാമക്കുറവുമാണ് വില്ലന്‍. ഒക്യുപേഷണല്‍ ഓവര്‍യൂസ് സിന്‍ഡ്രം എന്നറിയപ്പെടുന്ന ഈ മസ്‌കുലോസ്‌ക്കെല്‍റ്റല്‍ പ്രശ്‌നങ്ങള്‍ ഇന്ന് വളരെയധികം കൂടിയെങ്കിലും പലരും ഇതിനെക്കുറിച്ച്‌ അജ്ഞരാണ്. ലക്ഷണങ്ങള്‍ : ജോലി ചെയ്യുമ്ബോള്‍ കഴപ്പ്, വേദന, മരവിപ്പ് എന്നിവയാണ് തുടക്കം. എന്തിലെങ്കിലും പിടിക്കുമ്ബോഴോ കൈ ഉയര്‍ത്തുമ്ബോഴോ ബലം ലഭിക്കാത്തതുപോലെ തോന്നുന്നു. ക്രമേണ ദൈനംദിന ജോലിയെയും ബാധിക്കുന്നു തോള്‍ വേദന ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ 1. അലമാരയില്‍ തോള്‍ ലവലിനു താഴെയും തുടയുടെ മധ്യ ഭാഗത്തിനു മുകളിലുമായി സാധനങ്ങള്‍ ക്രമീകരിക്കുക. തോള്‍ ലവലിനു മുകളില്‍ നിന്ന് എത്തിച്ചോ അല്ലാതെയോ സാധനങ്ങള്‍ എടുക്കുന്നത് കുറയ്ക്കുക. 2. നിങ്ങളുടെ കൈയുടെ നീളത്തെക്കാള്‍ (കൈമുട്ട് നിവര്‍ത്തി) എത്തിച്ച്‌ അലമാരയില്‍ സാധനങ്ങള്‍ വയ്ക്കുന്നതും പാത്രത്തില്‍ ഇളക്കുന്നതും ഒഴിവാക്കുക. 3. പാചകം ചെയ്യുമ്ബോള്‍ നിങ്ങളുടെ മുന്നില്‍ എല്ലാം ക്രമീകരിക്കുക. ഇടയ്ക്കിടെ വശത്തുനിന്നും പുറകില്‍നിന്നും സാധനങ്ങള്‍ എത്തിച്ച്‌ എടുക്കരുത്.

Related News