Loading ...

Home sports

ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്ബര തൂത്തുവാരി ടീം ഇന്ത്യ

റാഞ്ചി: അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിലും ത്രസിപ്പിക്കുന്ന വിജയം കരസ്ഥമാക്കി കോലിപ്പട. റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തില്‍ വെറും 11 പന്ത് മാത്രം എറിഞ്ഞ് ദക്ഷിണാഫ്രിക്കയുടെ വലാറ്റത്തെ രണ്ട് വിക്കറ്റും നിലംപൊത്തി. ഫലം ടീം ഇന്ത്യക്ക് ഇന്നിംഗ്‌സിന്റേയും 202 റണ്‍സിന്റേയും വമ്ബന്‍ ജയം. 335 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക 132 റണ്‍സിന് പുറത്താകുകയായിരുന്നു. ഇന്നലെ വീണ സന്ദര്‍ശകരുടെ രണ്ട് വിക്കറ്റും അരങ്ങേറ്റക്കാരന്‍ നദീമിനായിരുന്നു. ആദ്യമായാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ തുടര്‍ച്ചയായി മൂന്ന് ടെസ്റ്റുകള്‍ ജയിച്ച്‌ ഒരു പരമ്ബര സ്വന്തമാക്കുന്നത്. ഒന്നാം ഇന്നിംഗ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്ബത് വിക്കറ്റിന് 497 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയും സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം ഇന്നിംഗ്‌സിലും തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര ഇന്ത്യ്ക്ക് സമ്ബൂര്‍ണ്ണ പരമ്ബര ജയം സമ്മാനിക്കുകയായിരുന്നു. ഇന്ത്യ്ക്കായി പേസര്‍മാരായ ഉമേഷ് യാദവും മുഹമ്മദ് ഷമിയും അഞ്ച് വീതം വിക്കറ്റ് വീഴ്ത്തി.

Related News