Loading ...

Home Business

ഒരാഴ്ച്ചയായി സ്വര്‍ണ വിലയില്‍ മാറ്റമില്ല, വില്‍പ്പന നടക്കുന്നത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക്

സംസ്ഥാനത്ത് സ്വര്‍ണത്തിന് കഴിഞ്ഞ ഏഴ് ദിവസമായി വില മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് ഒരാഴ്ച്ചയായി വ്യാപാരം പുരോ​ഗമിക്കുന്നത്. പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ പവന് 27520 രൂപയാണ്. പിന്നീട് വില കുത്തനെ ഉയരുകയും വില 28000 കടക്കുകയുമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 28,480 രൂപ എന്ന നിലവാരത്തില്‍ ഒരു പവന്‍റെ വില എത്തിയത്. പിന്നീട് വില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില 27680 രൂപയാണ്. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയതും സെപ്റ്റംബറിലായിരുന്നു. സെപ്റ്റംബര്‍ നാലിന് രേഖപ്പെടുത്തിയ 29120 രൂപയാണ് സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് വില.യുഎസ്-ചൈന വ്യാപാര യുദ്ധം, ആഗോള വളര്‍ച്ചാ ആശങ്കകള്‍, കേന്ദ്ര ബാങ്കുകളുടെ ധനനയം ലഘൂകരിക്കല്‍ എന്നിവയ്ക്കിടയില്‍ ഈ വര്‍ഷം സ്വര്‍ണ വില 16% ഉയര്‍ന്നിരുന്നു. ദീപാവലിയോട് അനുബന്ധിച്ച്‌ ഇന്ത്യയില്‍ വില കൂടിയ നിലയിലാണെങ്കില്‍ സ്വര്‍ണത്തിന്റെ വില്‍പ്പന ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.

Related News