Loading ...

Home special dish

നേന്ത്രപ്പഴം ഹല്‍വ ഉണ്ടാക്കിയാലോ?

നാലുമണിച്ചായയ്‌ക്കൊപ്പം സ്ഥിരം ഉണ്ടാക്കുന്ന പലഹാരങ്ങളില്‍ നിന്നു വ്യത്യസ്തമായൊന്നു പരീക്ഷിച്ചാലോ? നേന്ത്രപ്പഴം കൊണ്ട് കിടിലന്‍ ഹല്‍വ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ നേന്ത്രപ്പഴം- 1 കിലോ
ശര്‍ക്കര- 750 ഗ്രാം
തേങ്ങാപ്പാല്‍- 2 തേങ്ങയുടെ(കിട്ടാവുന്നത്രയും)
നെയ്യ്-ആവശ്യത്തിന്
ഏലക്കായ,അണ്ടിപ്പരിപ്പ്, മുന്തിരി-അലങ്കരിക്കാന്‍
തയ്യാറാക്കുന്ന വിധം രണ്ട് തേങ്ങയുടെ പാല്‍ പിഴിഞ്ഞ് മാറ്റിവെക്കുക. ശര്‍ക്കര ഉരുക്കി അരിച്ചെടുത്ത് വെക്കുക. പഴം ചെറിയ കഷണങ്ങളാക്കി അല്‍പം തേങ്ങാപ്പാല്‍ ചേര്‍ത്ത് അരച്ചെടുക്കുക. ഏലക്കായ പൊടിച്ചു മാറ്റിവെക്കാം.
ശര്‍ക്കരപ്പാവ്, തേങ്ങാപ്പാല്‍, പഴം അരച്ചത് എന്നിവ നന്നായി മിക്‌സ് ചെയ്യുക. അതിലേക്ക് പൊടിച്ച ഏലക്കായ ചേര്‍ക്കുക. അടി കട്ടിയുള്ള പാത്രത്തില്‍ നെയ്യ് പുരട്ടി ഈ മിക്‌സ് അതിലേക്കൊഴിച്ച്‌ ഇളക്കിക്കൊണ്ടിരിക്കുക. കട്ടിയാകുന്നതിന് അനുസരിച്ച്‌ കുറേശ്ശെയായി നെയ്യ് ഒഴിച്ചുകൊടുക്കണം. പാത്രത്തില്‍ നിന്നും വിട്ടുപോകുന്ന പരുവമാകുമ്ബോള്‍(കയ്യില്‍ ഒട്ടാതെ) വൃത്താകൃതിയിലുള്ള പാത്രത്തിലേക്ക് മാറ്റാം. അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ കൊണ്ട് അലങ്കരിക്കാം. അഞ്ചോ ആറോ മണിക്കൂറിനു ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

Related News