Loading ...

Home special dish

ബീഫ് ബിരിയാണി , വീട്ടില്‍ തയ്യാറാക്കാന്‍ ഈസി റെസിപ്പി

ചേരുവകള്‍: 1.ബീഫ് - 750 ഗ്രാം 2.സവാള - വലുത് 2 എണ്ണം കനംകുറച്ചു നീളത്തില്‍ അരിഞ്ഞത് 3.വെളുത്തുള്ളി - 20 ചുള പേസ്റ്റ് ആക്കിയത് 4.ഇഞ്ചി - ഒന്നര ഇഞ്ച് പീസ് പേസ്റ്റ്‌ആക്കിയത് 5.പച്ചമുളക് - വലുത് 5 എണ്ണം മിക്‌സിയില്‍ ഇട്ട് ഒന്നു കറക്കിയെടുത്തത്. 6.നന്നായി പഴുത്ത തക്കാളി - ഒരുവലുത് വളരെ ചെറുതായി അരിഞ്ഞത് 7.മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ 8.മുളകുപൊടി - ഒന്നര ടീസ്പൂണ്‍ 9.മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍ 10.ബിരിയാണി മസാല - അര ടീസ്പൂണ്‍ 11.പെരും ജീരകം പൊടിച്ചത് - കാല്‍ടീസ്പൂണ്‍ 12.ചെറുനാരങ്ങ - ഒരു ചെറുത് 13.മല്ലിയില അരിഞ്ഞത് - 2 ടേബിള്‍സ്പൂണ്‍ 14.പുതിനയില അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍ 15.കറിവേപ്പില അരിഞ്ഞത് - 2 തണ്ട് 16.നെയ്യ് - 2 ടേബിള്‍സ്പൂണ്‍ 17.വെളിച്ചെണ്ണ - 4 ടേബിള്‍സ്പൂണ്‍ 18.ഉപ്പ് - പാകത്തിന് ചോറിന് വേണ്ട ചേരുവകള്‍ :
****************************
1.ബിരിയാണി അരി - 3 കപ്പ്
2.വെള്ളം - 6 കപ്പ് 3.നെയ്യ് - 3 ടേബിള്‍സ്പൂണ്‍ 4.കറുവപ്പട്ട - ഒരു വലിയ കഷ്ണം 5.ഗ്രാമ്ബു - 5 എണ്ണം 6.ഏലയ്ക്ക - 4 എണ്ണം 7.മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍ 8.ചെറുനാരങ്ങ - ഒരു ചെറുതിന്റെപകുതി 9.ഉപ്പ് - പാകത്തിന് തയ്യാറാക്കുന്ന വിധം : ഒരു പ്രെഷര്‍ കുക്കര്‍ അടുപ്പില്‍ വെച്ചു ചൂടായാല്‍ നെയ്യും, വെളിച്ചെണ്ണയും ഒഴിച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. ശേഷം സവാളയും,പച്ചമുളകും, തക്കാളിയും അല്പം ഉപ്പും കൂടി ചേര്‍ത്ത് വഴറ്റുക. സവാള വഴന്നു പകമാകാന്‍ തുടങ്ങിയാല്‍ 7 മുതല്‍ 11 വരെയുള്ള എല്ലാ പൊടികളും ചേര്‍ത്ത് വീണ്ടും വഴറ്റി മസാല മൂത്ത മണം വന്നു തുടങ്ങിയാല്‍ ഇടത്തരം വലുപ്പത്തില്‍ കഴുകി വൃത്തിയാക്കി വെച്ച ബീഫും പാകത്തിന് ഉപ്പും ഇതില്‍ ചേര്‍ത്ത് ഇളക്കി അരിഞ്ഞു വെച്ച മല്ലിയില, പുതിന, കറിവേപ്പില എന്നിവയും, ചെറുനാരങ്ങപിഴിഞ്ഞതും ചേര്‍ത്ത് നന്നായി ഇളക്കി കുക്കര്‍ അടച്ചു വെച്ചു ചെറു തീയില്‍ ബീഫ് വേവിച്ചെടുക്കുക. ഇനി ചോറ് തയ്യാറാക്കാം. അരി കഴുകി വൃത്തിയാക്കി ഒരു അരിപ്പച്ചെമ്ബില്‍ ആക്കി വെള്ളം ഊറ്റാനായി വയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ചു ചൂടായാല്‍ അതിലേയ്ക്ക് നെയ്യ് ഒഴിച്ചു പട്ട, ഗ്രാമ്ബു,ഏലയ്ക്ക എന്നിവ പൊട്ടിക്കുക.അതിനു ശേഷം വെള്ളവും, മഞ്ഞള്‍പ്പൊടിയും,ചെറുനാരങ്ങ പിഴിഞ്ഞതും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി വെള്ളം വെട്ടി തിളച്ചാല്‍ വെള്ളം ഊറ്റിയെടുത്ത അരി ഇതില്‍ ചേര്‍ത്ത് ഒന്ന് ഇളക്കിയ ശേഷം പാത്രം അടച്ചു വെച്ച്‌ മീഡിയം ഫ്ളയിമില്‍ വെള്ളം നന്നായി വെട്ടി തിളക്കുമ്ബോള്‍ ഫ്ളയിംകുറച്ചു വെച്ച്‌ പാത്രം അടച്ചു വെച്ചു വേവിക്കുക. ഇടയ്ക്ക് ചട്ടുകം കൊണ്ട് പതിയെ ചോറ് മറിച്ചിട്ടു കൊടുക്കണം. ഇനി വെന്ത ചോറില്‍ നിന്നും കുറച്ച്‌ നേരത്തെ തയ്യാറാക്കിയ ബീഫ് മസാലയ്ക്കു മുകളിലായി നിരത്തുക.ശേഷം ചോറിനു മുകളില്‍ അല്പം ബിരി യാണി മസാലയും,മല്ലിയില ചെറുതായിഅരിഞ്ഞതും വിതറിക്കൊടുക്കുക.ഇനി ബാക്കിയുള്ള ചോറും ഇതുപോലെ രണ്ടു ലയര്‍ കൂടി നിരത്തി മസാലയും, മല്ലിയിലയും വിതറിയശേഷം പാത്രം നന്നായി അടച്ചു വെച്ചു (അടുപ്പ് കത്തിക്കരുത്)പാത്രത്തിനു മുകളില്‍ കനമുള്ള
എന്തെങ്കിലും എടുത്തു വച്ച ശേഷം പതിനഞ്ചോ ഇരുപതോ മിനിട്ടിനു ശേഷം പാത്രം തുറന്ന് ചോറ് മറ്റൊരു പാത്രത്തിലേക്കു മാറ്റുക.ഇനി ചോറും മസാലയും വെവ്വേറെ പാത്രങ്ങളില്‍ ആയി കഴിക്കാന്‍ വിളമ്ബാം.
ചോറിനു മുകളില്‍ വറുത്ത സവാള വിതറി അലങ്കരിക്കാം.

Related News