Loading ...

Home Kerala

വാഴാനി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയേക്കും; വടക്കാഞ്ചേരി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

തൃശ്ശൂര്‍: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തി പ്രാപിച്ചിരിക്കുകയാണ്. ശക്തമായ മഴയാണ് വിവിധ ജില്ലകളില്‍ പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് വാഴാനി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയേക്കും. അതുകൊണ്ട് തന്നെ വടക്കാഞ്ചേരി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ മഴക്കെടുതി രൂക്ഷമാണ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് രൂക്ഷമായ മഴക്കെടുതിയുള്ളത്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയിലെ പല റോഡുകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് നഗരത്തിലെ റോഡ് ഗതാഗതം ആകെ താറുമാറായി കിടക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളിലും വെള്ളം കയറിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് നിരവധി ട്രെയിനുകളാണ് വൈകി ഓടുന്നത്. ഏറനാട് എക്പ്രസ് രണ്ട് മണിക്കൂറോളം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. നിരവധി ട്രെയിനുകള്‍ വിവിധ സ്റ്റേഷനിലുകളായി പിടിച്ചിട്ടിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. നീരൊഴുക്കിനെ തുടര്‍ന്നാണ് ഡാമിന്റെ ഷട്ടര്‍ ആറിഞ്ചായി ഉയര്‍ത്തിയിരിക്കുന്നത്. നെയ്യാറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇനിയും നീരൊഴുക്ക് ശക്തമായാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related News