Loading ...

Home Kerala

മരട് ഫ്ലാറ്റ് പൊളിക്കല്‍; തൊഴിലാളികള്‍ പരിശോധന നടത്തി

കൊച്ചി : അനധികൃതമായി നിര്‍മ്മിച്ച മരടിലെ നാല് ഫ്ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കെട്ടിടം പരിശോധിക്കാന്‍ തൊഴിലാളികള്‍ എത്തി. ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള പ്രാഥമിക പരിശോധന നടത്തുകയും പൂജ ചെയ്യാനും വേണ്ടിയാണ് തൊഴിലാളികള്‍ എത്തിയത്. ആല്‍ഫാ വെഞ്ച്വര്‍സ് ഫ്ലാറ്റിലാണ് തൊഴിലാളികള്‍ പൂജ നടത്തിയത്. ചെന്നൈയില്‍ നിന്നുള്ള വിജയ സ്റ്റീലാണ് ഫ്ലാറ്റ് പൊളിക്കുന്നതിന് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. എഡിഫിസ് എഞ്ചിനീയേഴ്‌സ് എന്ന കമ്ബനിയാണ് മറ്റ് ഫ്ലാറ്റുകള്‍ പൊളിക്കുന്നത്. അനധികൃത ഫ്ലാറ്റ് നിര്‍മ്മിച്ചതിന് ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Related News