Loading ...

Home special dish

കൈതച്ചക്ക പ്രഥമന്‍

ചേരുവകള്‍

    ഉണ്ടാക്കുന്നവിധം കൈതച്ചക്ക കൊത്തിയരിഞ്ഞ് ,നന്നായി പിഴിഞ്ഞ്, 4 സ്പൂണ്‍ നെയ്യൊഴിച്ച്‌ വഴറ്റി , വേവിച്ചെടുക്കുക. കൂടെ പൊടിച്ചു വെച്ചിരിക്കുന്ന, ഏലക്ക ഇട്ട് ഇളക്കുക. ഇതിനോടൊപ്പം ഉരുക്കിവെച്ചിരിക്കുന്ന ശര്‍ക്കരയും ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിനൊപ്പം നെര്‍ത്ത 2 കപ്പ് തേങ്ങപ്പാല്‍ ചേര്‍ത്ത് ഇളക്കുക. ചെറിയതായി തിളച്ചു കഴിഞ്ഞാല്‍ തീ കുറച്ച്‌, കട്ടിപ്പാല്‍ ഒഴിച്ച്‌ ഇളക്കി ചൂടായിക്കഴിഞ്ഞാല്‍ ഇറക്കിവെക്കുക. തിളപ്പിക്കാന്‍ പാടില്ല. വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റുക. കശുവണ്ടിയും മുന്തിരിയും നെയ്യില്‍ വറുത്ത്
    ഇതിലേക്ക് ഒഴിക്കുക.
    ഒരു കുറിപ്പ് വളരെ മധുരമുള്ള വിഭവമാണ് പായസം. ഒരു വേവുള്ളതിനെ പായസം. എന്നും രണ്ടു വേവുള്ളതിനെ പ്രഥമന്‍ എന്നും പറയുന്നു. ഹിന്ദിയില്‍ ഖീര്‍ എന്നും, സംസ്‌കൃതത്തില്‍ ഷീര എന്നും, ഉര്‍ദുവില്‍ ഖീര്‍ എന്ന പേരിലും പായസം അറിയപ്പെടുന്നു. സാധാരണ ഇത് ഉണ്ടാക്കുന്നതിനു അരിയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഇതിന്റെ പല തരങ്ങളില്‍ ഗോതമ്ബ്, പരിപ്പ് എന്നിവയും ഉപയോഗിക്കുറാറുണ്ട്. സദ്യകളില്‍ സാധാരണ ഭക്ഷണം കഴിച്ചതിനു ശേഷം ആണ് പായസം വിളമ്ബുന്നത്. ഉത്തരേന്ത്യയില്‍ ഇത് ഖീര്‍ എന്നാപേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാര്‍ളി ഉപയോഗിച്ചും ഇവിടങ്ങളില്‍ ഖീര്‍ ഉണ്ടാക്കുന്നു. ഇത്
    കൂടാതെ സേമിയ ഉപയോഗിച്ചും പായസം ഉണ്ടാക്കുന്നു. ഖീര്‍ പായസം എന്നീ പദങ്ങള്‍ സംസ്‌കൃതത്തില്‍ നിന്നാണ് വന്നിട്ടുള്ളത്.
    പായസത്തിന്റെ മധുരം നാവില്‍ വിരിയാതെ എന്ത് സദ്യയാണുള്ളത്. ഓണം എന്ന ആഘോഷത്തിന്റെ ' സ്റ്റാര്‍'' ഈ പാസസങ്ങളും, പ്രഥമനും തന്നെയാണ്. സ്പെഷല്‍ പാലട, ഗോതമ്ബ് പ്രഥമന്‍, അടപ്രഥമന്‍, പരിപ്പ് പ്രഥമന്‍, മുളയരിപ്പായസം, ചക്കപ്പായസം എന്നിങ്ങനെ പായസത്തിന്റെ നിര നീണ്ടു പോകുന്നു.

Related News