Loading ...

Home cinema

സഹപ്രവര്‍ത്തകനെ ഓര്‍ത്ത്‌ ലജ്‌ജിക്കുന്നു; മേജര്‍രവിയെ വിമര്‍ശിച്ച്‌ കമലും

കൊച്ചി: മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത്‌ തുപ്പുമെന്ന്‌ സംവിധായകന്‍ മേജര്‍രവി പറഞ്ഞ കാര്യത്തില്‍ അക്കാര്യം ചെയ്യുന്ന ഭീകരമായ കാലത്തേക്കാണ്‌ നാട്‌ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന്‌ സംവിധായകന്‍ കമല്‍. മേജര്‍രവിയെന്ന സഹപ്രവര്‍ത്തകനെ ഓര്‍ത്ത്‌ ലജ്‌ജിക്കുന്നെന്നും കമല്‍ പറഞ്ഞു. കൊച്ചിന്‍ സര്‍വകലാശാല കലോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കമല്‍.ദുര്‍ഗ്ഗാദേവിയെ അപമാനിച്ച സിന്ധു സൂര്യകുമാറിനെ കണ്ടാല്‍ കാര്‍ക്കിച്ചു തുപ്പണമെന്ന മേജര്‍രവിയുടെ പ്രസ്‌താവനയില്‍ ഏറ്റവും പുതിയ വിമര്‍ശനമാണ്‌ കമലില്‍ നിന്നും വന്നിരിക്കുന്നത്‌. മഹാനടന്മാര്‍ പോലും ബ്രെയിന്‍ വാഷ്‌ ചെയ്യപ്പെടുന്നുവെന്നത്‌ തന്നെ ഭയപ്പെടുത്തുന്നെന്നും കമല്‍ പറഞ്ഞു.പുരോഗമന ചിന്താഗതിക്കാരെ സൃഷ്‌ടിക്കുകയും സംഭാവന നല്‍കുകയും ചെയ്യുന്ന പൂനെ ഫിലിം ഇന്‍സ്‌റ്റിസ്‌റ്റ്യൂട്ടും ജെഎന്‍യുവും പോലെയുള്ള കലാലയങ്ങളിലേക്കുള്ള കടന്നുകയറ്റം തലമുറയ്‌ക്ക് മേല്‍ കത്തി വെയക്കുന്നത്‌ പോലെയാണ്‌. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ഫാസിസ്‌റ്റ് നീക്കത്തിന്റ ഭാഗമാണ്‌ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ അടുത്തിടെ നടക്കുന്ന സംഭവ വികാസങ്ങള്‍. ഇതിനെതിരേ ക്യാമ്പസുകള്‍ നടത്തുന്ന പ്രതിരോധങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്‌.കലാലയ രാഷ്‌ട്രീയ നിരോധനം ഭരണകൂടം വീണ്ടും ആലോചിക്കേണ്ട കാര്യമാണെന്നും കമല്‍ പറഞ്ഞു. കേരള കലാലയങ്ങളില്‍ രാഷ്‌ട്രീയം നിരോധിച്ചത്‌ ആദ്യം വലതുപക്ഷ വത്‌ക്കരണത്തിനും പിന്നീട്‌ മതസംഘടനകള്‍ക്ക്‌ നുഴഞ്ഞുകയറാന്‍ സഹായകരമായി.

Related News