Loading ...

Home sports

ഇഞ്ച്വറി ടൈമില്‍ സമനില; സ്പെയിനും യൂറോയ്ക്ക്

മുന്‍ ചാമ്ബ്യന്മാരായ സ്പെയിന്‍ 2020-ല്‍ നടക്കുന്ന യൂറോ കപ്പിന് യോ​ഗ്യത നേടി. ഇന്നലെ സ്വീഡനെതിരായ മത്സരത്തില്‍ സമനില നേടിയതോടെയാണ് സ്പെയിന്‍ യൂറോപ്യന്‍ പോരാട്ടത്തിന് ടിക്കറ്റുറപ്പിച്ചത്.സൂപ്പര്‍താരങ്ങളായ സെര്‍ജിയോ റാമോസും സെര്‍ജി ബുസ്ക്വെറ്റ്സുമില്ലാതെയിറങ്ങിയ സ്പെയിന്‍ ഇഞ്ച്വറി ടൈമിലാണ് സമനില നേടിയത്. സ്വീഡനില്‍ നടന്ന മത്സരത്തിന്റെ 50-ാം മിനിറ്റില്‍ മാര്‍ക്കസ് ബര്‍​ഗിന്റെ ​ഗോളിലൂടെ ആതിഥേയരാണ് ആദ്യം മുന്നിലെത്തിയത്. തിരിച്ചടിക്കാനുള്ള സ്പാനിഷ് ശ്രമങ്ങളൊക്കെ പരാജയപ്പെട്ടതോടെ സ്വീഡന്‍ വിജയപ്രതീക്ഷ പുലര്‍ത്തിയതുമായിരുന്നു.എന്നാല്‍ ഇഞ്ച്വറി ടൈമിലെ കോര്‍ണര്‍കിക്കിനൊടുവില്‍ റോഡ്രിഡോ സ്പെയിന് സമനില സമ്മാനിച്ചു. à´’പ്പം യോ​ഗ്യതയും. ഇന്നലെ നടന്ന മറ്റൊരു പ്രധാന മത്സരത്തില്‍ ഇറ്റലി ലിച്ചെന്‍സ്റ്റെയിനെ എതിരില്ലാത്ത അഞ്ച് ​ഗോളിന് തകര്‍ത്തു.

Related News