Loading ...

Home USA

തുര്‍ക്കിയ്ക്ക് യു.എസ് ഉപരോധം

വാഷിങ്ടണ്‍; ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പ് മറികടന്ന് സിറിയയില്‍ ആക്രമണം നടത്തുന്ന തുര്‍ക്കിയെ സാമ്ബത്തികമായി തകര്‍ക്കാനുറച്ച്‌ യുഎസ്. തുര്‍ക്കി മന്ത്രാലയങ്ങള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചു. തുര്‍ക്കിയില്‍ നിന്നുള്ള ഉരുക്ക് ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കാനും 10,000 കോടി യുഎസ് ഡോളറിന്റെ വ്യാപാരക്കരാര്‍ മരവിപ്പിക്കാനും നീക്കമുണ്ട്.സിറിയയിലെ ആക്രമണം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുവാനും ട്രംപ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് ഉര്‍ദുഗാനോട് ടെലിഫോണിലൂടെ ആവശ്യപ്പെട്ടതായി യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സസ് പറഞ്ഞു.

Related News