Loading ...

Home special dish

ചുവന്ന ചീരകൊണ്ട് അടിപൊളി സൂപ്പ് തയ്യാറാക്കാം

ചേരുവകള്‍

  1. ചുവന്ന ചീര ഒരു കെട്ട്
  2. തക്കാളി 1 വലുത്
  3. വെണ്ടയ്ക്ക 3 4 എണ്ണം
  4. സവാള 1 വലുത്
  5. കാരറ്റ് 1 എണ്ണം
  6. ജീരകം 1 ടീസ്പൂണ്‍
  7. കുരുമുളക് 1 ടീസ്പൂണ്‍
  8. ചുവന്നുള്ളി 4 5 എണ്ണം
  9. നെയ്യ് 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
  • എല്ലാ പച്ചക്കറികളും ചീരയും അരിഞ്ഞു ആവശ്യത്തിന് വെള്ളവുമൊഴിച്ചു പ്രഷര്‍ കുക്കറില്‍ രണ്ടു മൂന്നു വിസില്‍ വരുന്ന വരെ വേവിയ്ക്കുക ..
  • ശേഷം പച്ചക്കറികളെല്ലാം പുറത്തെടുത്തു ഒരു അരിപ്പയില്‍ ഇട്ട് നന്നായി അമര്‍ത്തി അതിലെ നീര് മാത്രം എടുക്കുക
  • ഇനി à´ˆ നീര് ഉപ്പു ചേര്‍ത്ത് നന്നായി തിളപ്പിക്കുക ... തിളച്ചു വരുമ്ബോള്‍ കുരുമുളകും ജീരകവും കൂടെ ഒരുമിച്ചു പൊടിച്ചതും ചേര്‍ക്കാം..
  • ഇനി ഒരു കുഞ്ഞു പാനില്‍ അല്പം നെയ്യ് ചൂടാക്കി ഇതിലേക്ക് ചെറുതായി അരിഞ്ഞ ചുവന്നുള്ളി നന്നായി മൂപ്പിച്ചു സൂപ്പിലേക്ക് ഒഴിക്കാം

Related News