Loading ...

Home Business

ലംബോര്‍ഗ്നിയുടെ ഹുറാകാന്‍ ഇവൊ സ്പൈഡര്‍ ഇന്ത്യന്‍ വിപണിയില്‍

ഇറ്റാലിയന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലബോര്‍ഗ്നിയുടെ ഹുറാകാന്‍ ഇവൊ സ്പൈഡര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. 4.10 കോടി രൂപയാണു കാറിന്റെ ഷോറൂം വില.സാങ്കേതിക വിഭാഗത്തില്‍ ഇവൊ സ്പൈഡറിലെ മിക്കവാറും ഘടകങ്ങള്‍ ഇവൊ കൂപ്പെയില്‍ നിന്നു കടമെടുത്തതാണ്. കൂപ്പെയിലെ 5.2 ലീറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, വി 10 എന്‍ജിനാണു സ്പൈഡറിനും കരുത്തേകുന്നത്. 640 ബി എച്ച്‌ പിയോളം കരുത്തും 600 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള എന്‍ജിനു കൂട്ടാവുന്നത് ഏഴു സ്പീഡ് ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയര്‍ബോക്സാണ്.
നിശ്ചലാവസ്ഥയില്‍ നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ സ്പൈഡറിന് 3.1 സെക്കന്‍ഡ് മതിയെന്നാണു ലംബോര്‍ഗ്നിയുടെ അവകാശവാദം.
മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്നതിനിടെ വെറും 17 സെക്കന്‍ഡില്‍ à´ˆ സോഫ്റ്റ് ടോപ് താഴ്ത്താനാവും. à´ªàµ‹à´ªàµ‹ അപ് റോളോവര്‍ ബാറുകള്‍ക്കു പുറമെ ഫോള്‍ഡിങ് റൂഫ് ഉള്‍ക്കൊള്ളാനായി പിന്‍ ഡെക്കിനു പരിഷ്കരിച്ച രൂപകല്‍പ്പനയും പുതുക്കിയ എന്‍ജിന്‍ കവറുമൊക്കെ 'ഇവൊ സ്പൈഡറി'ന്റെ പ്രത്യേകതയാണ്.

Related News