Loading ...

Home International

ലണ്ടൻ നഗരത്തിലെ അപൂർവ്വമായ കുരിശിന്റെ വഴി; രണ്ടാം സ്ഥലം ഗാന്ധി പ്രതിമ

വിവിധ മതങ്ങളെയും ദേശങ്ങളെയും സംസ്കാരങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് അപൂർവ്വമായ ഒരു കുരിശിന്റെ വഴി ലണ്ടൻ നഗരത്തിൽ ഒരുങ്ങിയിരിക്കുന്നു. à´ˆ കുരിശിന്റെ വഴിയുടെ രണ്ടാം സ്ഥലം ലണ്ടനിലെ ഗാന്ധി പ്രതിമയാണ്. 

ലണ്ടനിൽ 14 സ്ഥലങ്ങളിലായി ജറൂസലേമിന്റെ പുതിയ പതിപ്പ് സൃഷ്ടിച്ച്, വിശ്വാസികൾക്കും അവിശ്വാസികൾക്കും ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ വഴിയിലൂടെ ഒരു തീർത്ഥയാത്രയ്ക്ക് ലണ്ടനിലെ കലാകാരന്മാർ അവസരമൊരുക്കി. ക്രൈസ്തവ ദേവാലയങ്ങളിലൂടെ മാത്രമല്ല, മ്യൂസിയങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയിലൂടെയെല്ലാം à´ˆ കുരിശിന്റെ വഴി കടന്നു പോകുന്നു. 

കുരിശിന്റെ വഴിയിലുടനീളം പുരാതന പെയിന്റിംഗുകൾ, ആധുനിക വിഡിയോ എന്നിവ ഇടകലർത്തിയാണ് പ്രദർശനം. ക്രൈസ്തവർ, യഹൂദർ , മുസ്ലീങ്ങൾ, നിരീശ്വരർ ഇങ്ങനെ വിവിധ വിഭാഗങ്ങളിലെ കലാകാരന്മാർ പങ്കെടുക്കുന്നു.കുരിശിന്റെ വഴിയിലെ ആദ്യ സ്ഥാനം കിങ്ങ്സ് കോളേജിലെ ലണ്ടൻ ചാപ്പലാണ്. 1981-ലെ UK ലഹളകളെ അധീകരിച്ച് ടെറി à´¡à´«à´¿ എന്ന കലാകാരന്റെ ചിത്രീകരണമാണ് à´ˆ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്. 

യേശു കുരിശു വഹിക്കുന്ന രണ്ടാം സ്ഥലത്തെ അവതരണം നടക്കുന്നത് ലണ്ടൻ നഗരത്തിലെ ഫിലിപ്പ് ജാക്സന്റെ ഗാന്ധി പ്രതിമക്കു സമീപമാണ്. 

യേശു കുരിശുമായി വീഴുന്ന മൂന്നാം സ്ഥലം മെത്തേഡിസ്റ്റ് സെന്റട്റൽ ഹാളിലാണ് ഒരുക്കിയിരിക്കുന്നത്. യേശു തന്റെ മാതാവിനെ കാണുന്ന നാലാം സ്ഥലം വെസ്റ്റ് മിൻസ്റ്റർ കത്തിഡ്രലിലാണ്. 

മറ്റ് സ്ഥലങ്ങൾ: കാവൻഡീഷ് സ്ക്വയർ, വാലസ് കളക്ഷൻ, വെസ്റ്റ് ലണ്ടൻ സിനിഗോഗ്, നാഷണൽ ഗാലറി, നോത്രേദാം ചർച്ച്, ഔർ ലേഡീസ് ചാപ്പൽ, സാൽവേഷൻ ആർമി ഹെഡ്കോർട്ടേർസ്, സെന്റ് പോൾസ് കത്തീഡ്രൽ, ടവർ ഓഫ് ലണ്ടനിലെ സെന്റ് പീറ്റേർസ് റോയൽ ചാപ്പൽ, സെന്റ്. സ്റ്റീഫൻ, വാൾബ്രൂക്ക് എന്നിവയാണ്.ജറുസലേമിലെ ഹോളി സെപ്പൾച്ചർ ദേവാലയത്തിന്റെ രൂപത്തിൽ പണികഴിപ്പിച്ചിട്ടുള്ള ടെംബിൾ ചർച്ച് ട്രിഫോറിയത്തിലാണ് യേശുവിനെ അടക്കം ചെയ്യുന്ന 14-ാം സ്ഥലം ഒരുക്കുന്നത്. 

"ക്രിസ്തുവിന്റെ പീഠാസഹനം നൂറ്റാണ്ടുകളിലൂടെ കലാകാരന്മാരെ ആകർഷിച്ചിട്ടുള്ള ഒരു വിഷയമാണ്. അതിനു സമാനമായ ഒരു കലാപ്രദർശനമാണ് ഇപ്പോൾ ലണ്ടനിൽ തുടങ്ങുന്നത്. ക്രൈസ്തവരുടെ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള à´ˆ കലാപ്രദർശനം വളരെ ആകർഷണീയമായ ഒരു നവപരീക്ഷണമാണ് എന്ന് കർദ്ദിനാൾ വിൻസന്റ് നിക്കോൾസ് പറഞ്ഞു. 

കുരിശിന്റെ വഴിയിലെ വിവിധ കലാരൂപങ്ങളിലൂടെ ലോകത്തിലെ ഇന്നത്തെ ദുരിതങ്ങളുമായി ക്രിസ്തുവിന്റെ പീഠാസഹനം സമന്വയിപ്പിച്ചിരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആംഗ്ലിക്കൻ ബിഷപ്പ് അഡ്രിയൻ ന്യൂമാനും നോമ്പുകാലത്തെ ഈ പുതിയ രീതിയെ സ്വാഗതം ചെയ്തു.

Related News