Loading ...

Home health

വരണ്ട ചുമയെ പ്രതിരോധിക്കാം

കാലാവസ്ഥ വ്യതിയാനം അനുസരിച്ച്‌ കുഞ്ഞുങ്ങളെന്നോ, മുതിര്‍ന്നവരെന്നോ ഭേദഭാവമില്ലാതെ നമ്മളില്‍ പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ് ചുമ.
രണ്ട് വിധം ചുമയാണ് സാധാരണ കാണപ്പെടുന്നത്. കഫക്കെട്ടുള്ള ചുമയും വരണ്ട ചുമയും. വരണ്ട ചുമ ഡ്രൈ കഫ് എന്നാണ് അറിയപ്പെടുന്നത്. അലര്‍ജിയുള്ളവരില്‍ ഡ്രൈ കഫ് സാധാരണ കാണപ്പെടുന്നത്. കഫക്കെട്ടുള്ള ചുമയാണെങ്കില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കേണ്ടിവരും. എന്നാല്‍, വരണ്ട ചുമ അത്രത്തോളം അപകടകാരിയല്ല. വരണ്ട ചുമയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങളെക്കുറിച്ച്‌ അറിയൂ.
ചൂടുവെള്ളം: വരണ്ട ചുമയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഏറ്റവും ഉചിതവും ലളിതവുമായ ഒരു മാര്‍ഗ്ഗമാണ് ചെറുചൂടുള്ള വെള്ളം കുടിക്കുക എന്നത്. ചൂടുവെള്ളം കുടിക്കുന്നത് ചുമയെ പ്രതിരോധിക്കുക മാത്രമല്ല, ഇത് തൊണ്ടയ്ക്കുണ്ടാകുന്ന അസ്വാസ്ഥ്യവും ഇല്ലാതാക്കും. ആവി പിടിക്കുക: ആവി പിടിക്കുന്നതും ചുമയെ പ്രതിരോധിക്കാന്‍ ഉത്തമമാണ്.
ഉപ്പുവെള്ളം കവിള്‍ക്കൊള്ളുക: ചെറുചൂടുള്ള ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത് വരണ്ട ചുമയെ പ്രതിരോധിക്കും.
മിഠായി: തൊണ്ട വരളുമ്ബോഴാണ് ഡ്രൈ കഫ് പ്രധാനമായും ഉണ്ടാകുക. മിഠായി വായിലിട്ട് നുണയുന്നത് പ്രശ്‌ന പരിഹാരത്തിനൊരു ഉത്തമ പരിഹാര മാര്‍ഗ്ഗമാണ്. ഹെര്‍ബല്‍ ടീ: വൈറ്റമിന്‍ സി ചുമയെ പ്രതിരോധിക്കാന്‍ ഉത്തമമാണ്. വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ള ഹെര്‍ബല്‍ ടീ കുടിക്കുന്നത് ഡ്രൈ കഫിനുള്ളൊരു പരിഹാര മാര്‍ഗ്ഗമാണ്. ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് വരണ്ട ചുമയെ പ്രതിരോധിക്കും. ഇഞ്ചി: ഇഞ്ചി നീര് കുടിക്കുന്നത് ചുമയ്ക്കുള്ളൊരു നല്ല പ്രതിവിധിയാണ്. ഇഞ്ചിനീരിനോടൊപ്പം അല്‍പം ചെറുനാരങ്ങാനീരോ, തേനോ ചേര്‍ത്ത് കുടിക്കുന്നതും പ്രശ്‌നപരിഹാരത്തിന് ഉത്തമാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍: ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കുടിക്കുന്നതും ചുമയില്‍ നിന്ന് രക്ഷനേടാന്‍ ഉത്തമമാണ്. കറുവാപ്പട്ടയും ഉപ്പും: കറുവാപ്പട്ട കറുവാപ്പട്ടയിട്ട് തിളപ്പിച്ച വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുടിക്കുന്നത്, തൊണ്ടയിലെ അസ്വസ്ഥതകള്‍ ഇല്ലാതാക്കി ചുമയെ അകറ്റന്‍ നല്ലതാണ്.

Related News