Loading ...

Home special dish

രുചികരമായ ഫിഷ് ടോമാറ്റോ റോസ്റ്റ്

ഫിഷ് ടോമാറ്റോ റോസ്റ്റ് ചേരുവകള്‍

  1. മീന്‍ (മുള്ളില്ലാത്തത്) 250 ഗ്രാം
  2. തക്കാളി 2 എണ്ണം
  3. സവാള 1 എണ്ണം
  4. ഇഞ്ചി 1 ഇഞ്ച് കഷണം
  5. വെളുത്തുള്ളി 6 അല്ലി
  6. കറിവേപ്പില 1 ഇതള്‍
  7. കാശ്മീരി മുളകുപൊടി 1 ടേബിള്‍സ്പൂണ്‍
  8. മഞ്ഞള്‍പൊടി 1 നുള്ള്
  9. കടുക് 1 ടീസ്പൂണ്‍
  10. എണ്ണ 3 ടേബിള്‍സ്പൂണ്‍
  11. ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം മീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക (1/2 ഇഞ്ച് വലുപ്പത്തില്‍).
തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക. ഒരു നോണ്‍സ്റ്റിക്ക് പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം വെളുത്തുള്ളി, സവാള, ഇഞ്ചി എന്നിവ ഉപ്പ് ചേര്‍ത്ത് വഴറ്റുക.
ഇത് ഗോള്‍ഡന്‍ നിറമാകുമ്ബോള്‍ തീ കുറച്ച്‌, മുളകുപൊടിയും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക.
ഇതിലേയ്ക്ക് തക്കാളി, മീന്‍, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി 10 മിനിറ്റ് നേരം അടച്ച്‌ വച്ച്‌ ചെറു തീയില്‍ വേവിക്കുക.
പിന്നീട് 1-2 മിനിറ്റ് തുറന്ന് വച്ച്‌ വെള്ളം വറ്റിച്ച്‌ തീ അണയ്ക്കുക (ഇടവിട്ട് ഇളക്കികൊടുക്കുക). ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.

Related News