Loading ...

Home special dish

മാംഗോ ഹല്‍വ

ചേരുവകള്‍ മാങ്ങ പള്‍പ്പ് - 2 കപ്പ്
പച്ചരി പൊടിച്ചത് - 1 കപ്പ്
ശര്‍ക്കര പൊടിച്ചത് - 300 ഗ്രാം
ഏലക്കപ്പൊടി - 1 ടിസ്പൂണ്‍
അണ്ടിപ്പരിപ്പ് നുറുക്കിയത് - 2 ടേ.സ്പൂണ്‍
നെയ്യ്- 4 ടേ.സ്പൂണ്‍
തേങ്ങ പൊടിയായി ചിരവിയത് - 1/2 മുറി
വെള്ളം - 3 കപ്പ്
തയ്യാറാക്കുന്ന വിധം നല്ല പഴുത്ത മാങ്ങ തൊലിചെത്തി കഷണങ്ങള്‍ ആക്കി മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. അതിലേക്ക് അരിപ്പൊടിയും ചേര്‍ക്കുക. ഒരു ഉരുളിയില്‍ മിക്‌സ് ചേര്‍ത്ത് വെള്ളവും ചേര്‍ത്ത് കലക്കി അതിന്റെ കൂടെ ശര്‍ക്കര പൊടിച്ചതും ചേര്‍ത്തു ചെറുതീയില്‍ വെച്ച്‌ വേവിക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം. കട്ട പിടിക്കരുത്. പകുതി വേവ് പരുവത്തില്‍ തേങ്ങ ചിരവിയതും ചേര്‍ത്ത് വഴറ്റണം. ഇടയ്ക്ക് നെയ്യ് ഒഴിച്ചു കൊടുക്കണം. അണ്ടിപ്പരിപ്പും ഏലക്കയും ചേര്‍ത്ത് ബാക്കി നെയ്യും ചേര്‍ത്ത് പാത്രത്തില്‍ നിന്ന് വിട്ടു വരുന്ന പാകത്തില്‍ ഇറക്കി നെയ്യ് തടവിയ ഒരു പരന്ന പാത്രത്തിലേക്ക് പകര്‍ന്നു ചൂടാറിയാല്‍ മുറിച്ചു ഉപയോഗിക്കാം.

Related News