Loading ...

Home sports

വിന്‍ഡീസ് കോച്ചായി ഫില്‍ സിമ്മണ്‍സ് മടങ്ങിയെത്തുന്നു

വിന്‍ഡീസ് കോച്ചായി വീണ്ടും ഫില്‍ സിമ്മണ്‍സ് മടങ്ങിയെത്തുന്നു. 2016ല്‍ ടീമിന്റെ കോച്ചായിരുന്ന ഫില്‍ സിമ്മണ്‍സിനെ പുറത്താക്കുകയായിരുന്നു. അന്ന് തങ്ങളുടെ രണ്ടാം ലോക ടി20 കിരീടം നേടി ആറ് മാസത്തിന് ശേഷമാണ് താരത്തിനെ പുറത്താക്കിയത്. പിന്നീട് അഫ്ഗാനിസ്ഥാനെ കന്നി ലോകകപ്പിന് യോഗ്യത നേടിക്കൊടുത്ത ഫില്‍ സിമ്മണ്‍സ് അടുത്തിടെ അവസാനിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായ ബാര്‍ബഡോസ് ട്രിഡന്റിന്റെ കോച്ചുമായിരുന്നു. നാല് വര്‍ഷത്തേക്കാണ് ഫില്‍ സിമ്മണ്‍സിന്റെ പുതിയ കരാര്‍. ഡെസ്മണ്ട് ഹെയ്‍ന്‍സ്, ഫ്ലോയഡ് റീഫര്‍ എന്നിവരെയാണ് സിമ്മണ്‍സ് പിന്തള്ളിയത്. മുമ്ബ് അയര്‍ലണ്ട് കോച്ചായും സിമ്മണ്‍സ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related News