Loading ...

Home National

മോദി- ഷി ജിന്‍പിങ് ചര്‍ച്ച; കശ്മീര്‍ വിഷയം ചര്‍ച്ചയായില്ല, തീവ്രവാദത്തിനെതിരെ ഇരുരാജ്യങ്ങളും ഒറ്റക്കെട്ട്!!

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് à´·à´¿ ജിന്‍പിങ്ങും തമ്മില്‍ മഹാബലിപുരത്തു നടന്ന അനൗപചാരിക കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയായില്ല. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ഉച്ചകോടിക്ക് മോദിയെ à´·à´¿ ജിന്‍പിങ് ചൈനയിലേക്ക് ക്ഷണിച്ചുവെന്നും മോദി ക്ഷണം അംഗീകരിച്ചുവെന്നും ഗോഖലെ പറഞ്ഞു.  തീവ്രവാദത്തിനെതിരെ യോജിച്ച നീക്കങ്ങള്‍ നടത്താന്‍ ഇരു രാജ്യങ്ങളും കൈകോര്‍ക്കും. ഇരുരാജ്യങ്ങളുടെയും വികാരങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് മൂന്നോട്ട് പോകുമെന്ന് ഇരുവരും പ്രഖ്യാപിച്ചു. à´·à´¿ ജിന്‍പിങിന്റെ ചിത്രമുള്ള പട്ടു സാരി മോദി അദ്ദേഹത്തിന് സമ്മാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ അവസാനിച്ചു. കശ്മീര്‍ വിഷയം ഉന്നയിക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്തില്ല. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന നിലപാടാണ് ഇന്ത്യയുടേതെന്ന് വിജയ് ഗോഖലെ പറഞ്ഞു. മാനസസരോവര്‍ തീര്‍ഥാടകര്‍ക്കു വേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് à´·à´¿ ജിന്‍പിങ് പറഞ്ഞു. തമിഴ്‌നാടും ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയും തമ്മിലുള്ള ബന്ധത്തിന് നിരവധി നിര്‍ദേശങ്ങള്‍ മോദി മുന്നോട്ട് വെച്ചുവെന്നും ഗോഖലെ കൂട്ടിച്ചേര്‍ത്തു. 3500 കിലോമീറ്ററുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളിലെയും സൈനീകര്‍ തമ്മിലുള്ള വ്യാപാരവും സഹകരണവും വര്‍ധിപ്പിക്കും. ഇന്ത്യയിലെയും ചൈനയിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നൊരു പുതിയ കാഴ്ചപ്പാട് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞതായി അധികൃതര്‍‌ വ്യക്തമാക്കി.

Related News