Loading ...

Home special dish

കൊഞ്ചുകറിയും വറുത്തരച്ച സാമ്ബാറും

രണ്ടാം അനൗപചാരിക ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് ആദ്യദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നില്‍ വിളമ്ബിയത് വറുത്തരച്ച സാമ്ബാറും മസാല ചേര്‍ത്ത മലബാര്‍ കൊഞ്ചുകറിയും. മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട വറുത്തരച്ച സാമ്ബാറും കൊഞ്ചുകറിയും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം കൊഞ്ചുകറി ചേരുവകള്‍ 1.കഴുകി വൃത്തിയാക്കിയ കൊഞ്ച് - 300 ഗ്രാം
2.മുളകുപൊടി - മൂന്നു ടേബിള്‍സ്പൂണ്‍
3.മഞ്ഞള്‍പൊടി - ഒരു ടീസ്പൂണ്‍
4.ഗരംമസാല - 1 ടീസ്പൂണ്‍
5.ചതച്ച കുരുമുളക് - മൂന്നു ടേബിള്‍സ്പൂണ്‍
6.തക്കാളി - മൂന്ന് എണ്ണം, അരിഞ്ഞത്
7.സവാള - ഒരു കപ്പ്, കനം കുറച്ച്‌ അരിഞ്ഞത്
8.പച്ചമുളക് - മൂന്ന് എണ്ണം, നീളത്തില്‍ അരിഞ്ഞത്
9.വെളുത്തുള്ളി - രണ്ട് ടേബിള്‍സ്പൂണ്‍, ചെറുതായി അരിഞ്ഞത്
10.ഇഞ്ചി - രണ്ട് ടേബിള്‍സ്പൂണ്‍, ചെറുതായി അരിഞ്ഞത്
11.വെളിച്ചെണ്ണ - മൂന്ന് ടേബിള്‍സ്പൂണ്‍
12.ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

  • കഴുകി വൃത്തിയാക്കിയ കൊഞ്ച്, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ചതച്ച കുരുമുളക്, അല്‍പം ഗരംമസാല എന്നിവ ചേര്‍ത്ത് ഇളക്കി ഒരു പാത്രത്തില്‍ ഇട്ട് അടച്ചുവെച്ച്‌ ചൂടാക്കുക. വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല.വേവിക്കുമ്ബോള്‍ കൊഞ്ചിന്റെ വെള്ളം അതിലേക്ക് ഇറങ്ങിക്കൊള്ളും. ചെറുതായി വെന്തുകഴിയുമ്ബോള്‍ ഇത് അടുപ്പില്‍ നിന്നും വാങ്ങിവയ്ക്കുക. ഇതില്‍ ബാക്കിയായിരിക്കുന്ന വെള്ളം കളയരുത്.
  • വേറെ ഒരു പാത്രത്തില്‍ അല്ലെങ്കില്‍ ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് മൂപ്പിക്കുക.
  • പച്ചമണം മാറുമ്ബോള്‍ അതിലേക്ക് കനം കുറച്ച്‌ അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റുക.
  • അതിലേക്ക് കൊഞ്ചു വേവിക്കാന്‍ എടുത്ത അതേ കൂട്ട്: മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ചതച്ച കുരുമുളക്, അല്‍പം ഗരംമസാല എന്നിവ ചേര്‍ത്ത് ഇളക്കുക. വേവിച്ച കൊഞ്ചില്‍ ഇതെല്ലാം ചേര്‍ത്തിട്ടുള്ളതുകൊണ്ട് മസാല അധികം ആകരുത്.
  • മസാലയിലേക്ക് വെന്ത കൊഞ്ചും ബാക്കി വന്ന വെള്ളവും മിക്‌സ് ചെയ്ത് വറ്റിച്ചെടുക്കുക. ചതച്ച കുരുമുളക് അല്‍പം കൂടുതല്‍ ചേര്‍ത്താല്‍ നന്ന്. കറി നന്നായി വറ്റിയാല്‍ അടുപ്പില്‍ നിന്നും വാങ്ങാം. കൊഞ്ചുകറി വറ്റിച്ചത് തയ്യാര്‍.
വറുത്തരച്ച സാമ്ബാര്‍ ചേരുവകള്‍: 1. തുവര പരിപ്പ് 1/2 കപ്പ്
പച്ചക്കറികള്‍
2. ഉരുളക്കിഴങ്ങ് 2 ചെറുത്
3. മുരിങ്ങക്കായ 2 എണ്ണം
4. കത്തിരിക്ക 1 ഇടത്തരം
5. വെള്ളരിക്ക 1/2 കപ്പ്
6. ക്യാരറ്റ് 1 വലുത്
7. മത്തങ്ങാ കഷ്ണങ്ങള്‍ 1/2 കപ്പ്
8. സവാള 2 ഇടത്തരം
9. വെണ്ടയ്ക്ക 3യ 4 എണ്ണം
10. തക്കാളി 3 ഇടത്തരം
11. മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
12. ഉപ്പ് ആവശ്യത്തിന്
13. ശര്‍ക്കര 1 ടീസ്പൂണ്‍
വറുത്തരയ്ക്കാനുള്ള ചേരുവകള്‍
14. തേങ്ങാ തിരുമ്മിയത് 2 ടേബിള്‍ സ്പൂണ്‍
15. മല്ലി 3 ടീസ്പൂണ്‍
16. ഉഴുന്ന് 1 ടീസ്പൂണ്‍
17. ജീരകം 1/2 ടീസ്പൂണ്‍
18. ഉലുവ 1/4 ടീസ്പൂണ്‍
19. കുരുമുളക് 5 6 എണ്ണം
20 വെളുത്തുള്ളി അല്ലി 2 3 എണ്ണം
21. ചുവന്നുള്ളി 3 4 എണ്ണം
22 കറിവേപ്പില 2 കതിര്‍പ്പ്
23. വറ്റല്‍ മുളക് 10 12 എണ്ണം
24. കായപ്പൊടി 1 ടീസ്പൂണ്‍
25. വാളന്‍ പുളി ഒരു ചെറിയ നെല്ലിക്ക വലുപ്പത്തില്‍
26. സാമ്ബാര്‍ പൊടി 1 ടീസ്പൂണ്‍ (ആവശ്യമെങ്കില്‍ )
27. കറിവേപ്പില 2 3 കതിര്‍പ്പ്
28. കടുക്, വറ്റല്‍ മുളക്, വെളിച്ചെണ്ണ താളിക്കാന്‍ ആവശ്യമായത്
തയ്യാറാക്കുന്ന വിധം:
  • തുവരപ്പരിപ്പ് വേവിച്ചു വെയ്ക്കുക.
  • പച്ചക്കറികളില്‍ ഉരുളക്കിഴങ്ങ് മുതല്‍ സവാള വരെയുള്ളവ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിക്കുക. ഇടയ്ക്ക് ശര്‍ക്കരയും ചേര്‍ക്കാം.
  • ഒരു പാനില്‍ 1 ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി വെണ്ടയ്ക്ക ചേര്‍ത്ത് ചെറുതായി അഞ്ചു മിനിറ്റ് വറുക്കുക.
  • ശേഷം ഇതിനെ മറ്റു പച്ചക്കറികളുടെ കൂടെ ചേര്‍ത്ത് വേവിയ്ക്കുക. വെണ്ട വെന്തുടഞ്ഞു പോവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
  • ബാക്കിയുള്ള എണ്ണയില്‍ വറുക്കാനുള്ള ചേരുവകളില്‍ നിന്നും തേങ്ങാ മുതല്‍ വറ്റല്‍ മുളക് വരെയുള്ളവ ഒരുമിച്ചു ചെറുതീയില്‍ നല്ല ചുവന്നു വരുന്നത് വരെ വറുക്കുക.
  • വാങ്ങി വയ്ക്കുന്നതിന് തൊട്ട് മുന്‍പ് കായപ്പൊടി ചേര്‍ക്കാം.
  • ചൂടാറിയതിനു ശേഷം à´ˆ ചേരുവകള്‍ പുളിയും സാമ്ബാര്‍ പൊടിയും ചേര്‍ത്ത് നല്ല മഷി പോലെ അരച്ചെടുക്കുക .
  • ഇതിനകം പച്ചക്കറികള്‍ വെന്തു വന്നിട്ടുണ്ടാകും. ഇതിലേക്ക് വേവിച്ചു വച്ച പരിപ്പും തക്കാളിയും ചേര്‍ത്ത് തിള വരുമ്ബോള്‍ അരപ്പ് ചേര്‍ക്കുക.
  • എല്ലാം വെന്തു തിളച്ചു പാകമായി വരുമ്ബോള്‍ കറിവേപ്പില മീതെ വിതറുക. കൈകളില്‍ വെച്ചു ചെറുതായി ഒന്ന് അമര്‍ത്തി ഇട്ടാല്‍ നല്ല മണമായിരിക്കും.
  • വാങ്ങി വെച്ചതിലോട്ട് വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റല്‍മുളകും താളിച്ചു ചേര്‍ക്കാം.
താല്പര്യമുള്ളവര്‍ക്ക് മല്ലിയില ചേര്‍ക്കാം.ശര്‍ക്കര വേണ്ടാത്തവര്‍ക്ക് ഒഴിവാക്കാം.സാമ്ബാര്‍ പൊടി നിര്‍ബന്ധമില്ല.സാമ്ബാറിലെ കഷ്ണങ്ങള്‍ നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റം വരുത്താം. കഷ്ണങ്ങള്‍ ഒരു പാട് കൂടിയും വെന്തുടഞ്ഞു പോവാതെയും ശ്രദ്ധിച്ചാല്‍ സാമ്ബാറിന്റെ സ്വാദ് വര്‍ധിക്കും.

Related News