Loading ...

Home sports

വേള്‍ഡ് ബോക്സിങ് ചാമ്ബ്യന്‍ഷിപ്പ്; തോല്‍വിയിലും തലയുയര്‍ത്തി മേരി കോം :വെങ്കല മെഡല്‍ നേടി ചരിത്രം കുറിച്ചു

ഉ​ല​ന്‍ ഉ​ദെ (സൈ​ബീ​രി​യ): വേള്‍ഡ് ബോക്സിങ് ചാമ്ബ്യന്‍ഷിപ്പ് സെമിയില്‍ പരാജയം ഏറ്റു വാങ്ങിയിട്ടും വെങ്കല മെഡല്‍ നേടി ചരിത്രം കുറിച്ച്‌ ഇന്ത്യയുടെ മേരി കോം. വേള്‍ഡ് ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മെ​ഡ​ലു​ക​ള്‍ നേ​ടി​യ താ​ര​മെ​ന്ന ഖ്യാ​തി​യാ​ണു മേ​രി സ്വന്തമാ​ക്കി​യ​ത്.
ശ​നി​യാ​ഴ്ച ന​ട​ന്ന 51 കി​ലോ​ഗ്രാം വി​ഭാ​ഗം സെ​മി ഫൈ​ന​ല്‍ പോരാട്ടത്തില്‍ രണ്ടാം സീഡായിരുന്ന തു​ര്‍​ക്കി​യു​ടെ ബു​സ​നാ​സ് സാ​കി​രോ​ഗൊ​ളു​ 4-1 എ​ന്ന സ്കോ​റി​നാണു മേരി കോമിനെ വീഴ്ത്തിയത്. വെ​ങ്ക​ല മെഡലിലൂടെ എ​ട്ടാം മെ​ഡ​ല്‍ ആണ് മേരി കോം സ്വന്തമാക്കിയത്. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു താ​രം ലോ​ക ചാമ്ബ്യ​ന്‍​ഷി​പ്പി​ല്‍ എ​ട്ട് മെ​ഡ​ല്‍ നേ​ടു​ന്ന​ത്. ക്യൂ​ബ​ന്‍ പു​രു​ഷ ബോ​ക്സ​ര്‍ ഫെ​ലി​ക്സ് സാ​വോ​ണി​ന്‍റെ ഏ​ഴ് ലോ​ക ചാ​ന്പ്യ​ന്‍​ഷി​പ്പ് മെ​ഡ​ല്‍ എ​ന്ന റെക്കോര്‍ഡാണ് മേ​രി മറികടന്നത് .

Related News