Loading ...

Home National

ഇന്ന് സുപ്രധാന ചര്‍ച്ച

ഇന്ത്യ - ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ സുപ്രധാന ചര്‍ച്ച ഇന്ന് നടക്കും. രാവിലെ പത്തിന് മഹാബലിപുരത്തെ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച്ച.ഒരു മണിക്കൂര്‍ നീളുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും മാത്രമാണ് പങ്കെടുക്കുക. അതിന് ശേഷം പ്രതിനിധി തല ചര്‍ച്ചയുമുണ്ടാകും. അതിര്‍ത്തി, പ്രതിരോധം, വ്യാപാരം എന്നിവയാണ് പ്രധാന വിഷയങ്ങള്‍ എങ്കിലും ജമ്മു കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയുണ്ടാകുമോ എന്നാണ് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്‌.ചര്‍ച്ചകള്‍ക്ക് ശേഷം സംയുക്ത പ്രതികരണം ഉണ്ടാവില്ലെന്നാണ് സൂചനകള്‍. ഇരു രാജ്യങ്ങളും പ്രത്യേകം വാര്‍ത്താക്കുറിപ്പുകള്‍ ഇറക്കിയേക്കും. ചര്‍ച്ചകള്‍ക്ക് ശേഷം 12.45 ന് ഷീ ജിന്‍ പിങ് നേപ്പാളിലേക്ക് തിരിയ്ക്കും.

Related News