Loading ...

Home Gulf

എം.ബി. രാജേഷ്‌ എം.പിക്ക്‌ സ്വീകരണം നല്‍കി

കുവൈറ്റ്‌ സിറ്റി: കേരള ആര്‍ട്ട്‌ ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ ഈ വര്‍ഷത്തെ ഇ.എം.എസ്‌, എ.കെ.ജി, ബിഷപ്പ്‌ പൗലോസ്‌ മാര്‍ പൗലോസ്‌ അനുസ്‌മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കുവൈറ്റിലെത്തിയ എം.ബി.രാജേഷ്‌ എം.പിക്ക്‌ കുവൈറ്റ്‌ അന്താരാഷ്ര്‌ട വിമാനത്താവളത്തില്‍ കല കുവൈറ്റ്‌ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. അനുസ്‌മരണ സമ്മേളനത്തിനോടനുബന്ധിച്ച്‌ തിരഞ്ഞെടുപ്പും ഇന്ത്യന്‍ രാഷ്ര്‌ടീയവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള സെമിനാറില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും.നാളെ (18-03-2015)വൈകിട്ട്‌ അഞ്ചു മണിക്ക്‌ അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച്‌ നടക്കുന്ന പരിപാടിയിലേക്ക്‌ കുവൈറ്റിന്റെ എല്ലാ മേഖലകളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 97817100, 94013575, 24317875.
അനില്‍ പി. അലക്‌സ്-

Related News