Loading ...

Home India

മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്; പ്രധാനമന്ത്രി ചെന്നൈയില്‍ എത്തി!കനത്ത സുരക്ഷയില്‍ മഹാബലിപുരം

ചെന്നൈ: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ന് ചെന്നൈയിലെത്തും. മഹാബലിപുരത്ത് വെച്ചാണ് മോദി- ഷി ജിന്‍പിങ് അനൗദ്യോഗിക ഉച്ചകോടി നടക്കുക. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടി ഷി ജിന്‍പിങ് ചെന്നൈയില്‍ എത്തിച്ചേരും. ജമ്മു കശ്മീര്‍ വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. കശ്മീര്‍ വിഷയത്തില്‍ പാക് അനുകൂല നിലപാടെടുത്ത ചൈന ഉച്ചകോടിക്ക് മുമ്ബായി നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള സുപ്രധാനമായ നീക്കങ്ങള്‍ ആ കൂടിക്കാഴ്ചയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കാനുള്ള ചര്‍ച്ചകളും നടക്കും. ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനം പ്രമാണിച്ച്‌ മഹാബരിപുരത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ചയുടെ തല്‍സമയ വിവരങ്ങള്‍ ലൈവ് അപ്ഡേറ്റ്സില്‍ വായിക്കാം.

Related News