Loading ...

Home sports

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഏകദിന നായകനാണ് ധോണി ; മുന്‍ ഇംഗ്ലണ്ട് നായകന്‍

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഏകദിന നായകനെന്ന് ധോണിയെ വിശേഷിപ്പിച്ച്‌ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിള്‍ വോഗന്‍ . 200 ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള ധോണി 2018 ല്‍ നായക സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു .ഇക്കാലയളവില്‍ ധോണിയുടെ കീഴില്‍ ഏകദിനത്തില്‍ ഇന്ത്യ 110 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 74 മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടുണ്ട് . നിലവില്‍ ഏകദിനത്തിലെ മികച്ച നായകന്‍ ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്യംസണ് ആണെന്നും വോഗന്‍ പറഞ്ഞു . ' എം‌എസ് ധോണി ഇനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നായകനാവില്ല , പക്ഷേ നമ്മുടെ കാലഘട്ടത്തില്‍, ഞാന്‍ കണ്ട ഏറ്റവും മികച്ച വൈറ്റ്-ബോള്‍ ക്യാപ്റ്റനാണ് ധോണി. സ്റ്റമ്ബിനു പിന്നില്‍ നിന്ന് അദ്ദേഹം കൈകാര്യം ചെയ്യുന്ന രീതി , മത്സരം വായിക്കാനുള്ള കഴിവ് , പ്രഷര്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് ഒപ്പം ബാറ്റിങ്ങിലും മികച്ചതാണ് ' അദ്ദേഹം പറഞ്ഞു . ഒപ്പം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പ്രശംസിക്കാനും വോഗന്‍ മറന്നില്ല . ടെസ്റ്റുകളില്‍ വിരാട് കോഹ്‌ലി തിരക്കിലാണ്, ഉര്‍ജ്ജസ്വലനാണ്, മിടുക്കനായ ഒരു ബാറ്റ്സ്മാന്‍ . അദ്ദേഹത്തിന്റെ നായക ശൈലി എനിക്കിഷ്ടമാണ്, "വോണ്‍ കൂട്ടിച്ചേര്‍ത്തു

Related News