Loading ...

Home sports

കളിക്കാരില്ല !!! മത്സരം മാറ്റാനാവശ്യപ്പെട്ട് സ്പാനിഷ് ക്ലബ്

ആവശ്യത്തിന് കളിക്കാരില്ലാത്തതിനാല്‍ ലീ​ഗ് മത്സരം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി സ്പാനിഷ് ക്ലബ് മലാ​ഗ. സ്പാനിഷ് ലീ​ഗിലെ രണ്ടാം ഡിവിഷന്‍ ക്ലബായ മലാ​ഗ ശനിയാഴ്ച കാഡിസിനെതിരായ മത്സരമാണ് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ലീ​ഗ് അധികൃതരെ സമീപിച്ചത്.മലാ​ഗയുടെ സീനിയര്‍ ടീമിലെ 13 താരങ്ങളാണ് ഇപ്പോള്‍ ക്ലബിലില്ലാത്തത്. ഇതില്‍ ആറ് പേര്‍ ദേശീയ ടീമിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ആറ് പേര്‍ പരുക്കേറ്റ് പുറത്താണ്. ഒരാള്‍ സസ്പെന്‍ഷനെത്തുടര്‍ന്ന് പുറത്തും. ഇതോടെ ക്ലബിനൊപ്പം ആകെ പതിനൊന്ന് ഫസ്റ്റ് ടീം താരങ്ങള്‍ മാത്രമാണുള്ളത്. ഇത്രയും കളിക്കാരെ മാത്രം വച്ച്‌ എങ്ങനെ ലീ​ഗ് മത്സരം കളിക്കുമെന്ന് ആശങ്കയിലാണ് ക്ലബ് ലീ​ഗ് അധികൃതരെ സമീപിച്ചത്.ലീ​ഗ് നിയമപ്രകാരം പതിനൊന്ന് കളിക്കാര്‍ ഇല്ലെങ്കില്‍ മത്സരം നീട്ടിവയ്ക്കാം എന്നാണ്. എന്നാലിവിടെ പതിനൊന്ന് ഫസ്റ്റ് ടീം താരങ്ങള്‍ ഉള്ളതിനാല്‍ ലീ​ഗ് അധികൃതര്‍ അനുകൂല നിലപാടടെടുക്കാന്‍ സാധ്യത കുറവാണ്. എതായാലും വരും ദിവസങ്ങളില്‍ ലീ​ഗ് ഇക്കാര്യം പരി​ഗണിക്കും.

Related News