Loading ...

Home health

പനി കണ്ടാല്‍ ഉടന്‍ ചികിത്സ തേടുക ; ആശങ്ക പടര്‍ത്തി എന്ററോവൈറസ് ബാധ പടരുന്നു

പനിയെ നിസാരമെന്ന് കരുതി തള്ളിക്കളയാതിരിക്കുക . പനിക്കൊപ്പമുള്ള എന്ററോവൈറസ് ബാധ സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ആശങ്ക പരത്തുന്നു. രോഗബാധയും മരണവും വര്‍ധിച്ചതോടെ ഇത്തരം കേസുകള്‍ പ്രത്യേകം വിശകലനം ചെയ്യുകയാണ് ആരോഗ്യ വകുപ്പ്.കാരണം ഡോക്ടര്‍മാരടക്കം രോഗബാധിതരായിക്കുന്നു .രോഗം മരണത്തിനു കാരണമാകുന്നുണ്ടെങ്കിലും ഇതിന്റെ ഉറവിടവും കാരണവും അജ്ഞാതമാണ്. ചികിത്സ നല്‍കുന്ന കാര്യത്തിലും വ്യക്തതക്കുറവുണ്ട്. മലപ്പുറം, പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ രോഗം മൂലം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.എന്ററോ വൈറസിലൂടെ പകരുന്ന പനി ആശങ്കയ്ക്കിടയാക്കുന്നത് മരണ സംഖ്യ വര്‍ദ്ധിക്കുന്നത് കൊണ്ട് തന്നെ .വായുവിലൂടെ പകരുന്ന രോഗമാണിത്. à´†à´¶àµà´ªà´¤àµà´°à´¿ പരിസരങ്ങളില്‍നിന്നും രോഗം പകരാം. ചിലരുടെ രോഗലക്ഷണം എച്ച്‌ 1 എന്‍ 1 രോഗത്തോടും മറ്റു ചിലരുടേതു മസ്തിഷ്ക ജ്വരത്തോടും സാമ്യമുള്ളതാണ്. ഇതാണ് ആരോഗ്യ വകുപ്പിനെ കുഴക്കുന്നതും.രോഗിയുടെ അവസ്ഥയെക്കുറിച്ചു പഠിക്കാന്‍ പോലും സമയം കിട്ടുന്നില്ല. കഠിനമായ തലവേദന, പനി, പേശികളില്‍ വേദന, ഛര്‍ദി തുടങ്ങിയവയാണു ലക്ഷണം. അതേസമയം, ചിലപ്പോള്‍ കാര്യമായ രോഗലക്ഷണങ്ങളും ഉണ്ടാകില്ല.മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ പരിശോധനയിലും മറ്റുമാണു വൈറസ് ബാധ തിരിച്ചറിയുന്നത്. മലപ്പുറത്തു രോഗബാധ കണ്ടെത്തിയതിനെത്തുടര്‍ന്നു തിരുവനന്തപുരത്തുനിന്നും ന്യൂഡല്‍ഹിയില്‍നിന്നും വിദഗ്ധ സംഘം പരിശോധനയ്ക്ക് എത്തിയിരുന്നു.

Related News