Loading ...

Home sports

ടെസ്റ്റ് റാങ്കിങ്: രോഹിത്ത് ശര്‍മയ്ക്കു മുന്നേറ്റം; കോഹ്‌ലി താഴേക്ക്

മുംബൈ: ഐസിസി ടെസ്റ്റ് റാങ്കിങില്‍ കുതിച്ചുചാട്ടം നടത്തി ഇന്ത്യയുടെ രോഹിത്ത് ശര്‍മ്മയും മായങ്ക് അഗര്‍വാളും. ആദ്യമായി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓപ്പണ്‍ ചെയ്ത രോഹിത്ത് ശര്‍മ്മ ഏറ്റവും പുതിയ റാങ്കിങില്‍ 17ാം സ്ഥാനത്തെത്തി. 36ാം റാങ്കില്‍ നിന്നാണ് താരം 17ലേക്ക് കുതിച്ചത്. ആദ്യ ടെസ്റ്റില്‍ രണ്ട് സെഞ്ചുറി നേടിയ രോഹിത്ത് നിരവധി റെക്കോഡുകളും സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 176 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 127 റണ്‍സുമാണ് രോഹിത്ത് നേടിയത്. കന്നി മല്‍സരത്തില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ റെക്കോഡും താരം സ്വന്തമാക്കിയിരുന്നു. രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്ത മായങ്ക് അഗര്‍വാളും റാങ്കിങില്‍ നില മെച്ചപ്പെടുത്തി. 38 സ്ഥാനങ്ങള്‍ കയറി മായങ്ക് 25ാം റാങ്കിലെത്തി. മായങ്ക് ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു. അതിനിടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി റാങ്കിങില്‍ താഴോട്ട് പോയി. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഹ്‌ലിക്ക് 900 പോയിന്റ് നഷ്ടമായി.

Related News