Loading ...

Home sports

അവസാന ഓവറില്‍ സിക്‌സര്‍പൂരം, നേപ്പാളിന് നാടകീയജയം

ഒമാനില്‍ നടക്കുന്ന പഞ്ചരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റില്‍ നേപ്പാളിന് തുടര്‍ച്ചയായ രണ്ടാംജയം. ശക്തരായ നെതര്‍ലന്‍ഡ്‌സിനെയാണ് പരസ് ഖദ്ഖയും സംഘവും വീഴ്ത്തിയത്. ഒരുപന്ത് ബാക്കിനില്‍ക്കേ നാലുവിക്കറ്റിനാണ് നേപ്പാള്‍ ലക്ഷ്യംമറികടന്നത്. 134 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഡച്ച്‌പട മുന്നോട്ടുവച്ചത്. ഫാസ്റ്റ് ബൗളര്‍ കരണ്‍ കെസിയുടെ ബാറ്റിംഗാണ് അവസാന ഓവറില്‍ ലക്ഷ്യം മറികടക്കാന്‍ അവരെ സഹായിച്ചത്. അവസാന ഓവറിലേക്ക് മത്സരമെത്തുമ്ബോള്‍ നേപ്പാളിന് വേണ്ടിയിരുന്നത് 17 റണ്‍സ്. ആദ്യപന്തില്‍ കരണിന്റെ വക സിക്‌സര്‍. സ്ലാനറ്ററിന്റെ രണ്ടാംപന്തില്‍ റണ്‍സൊന്നുമില്ല. അടുത്ത പന്തില്‍ ബൗണ്ടറി നേടിയതോടെ ലക്ഷ്യം മൂന്നുപന്തില്‍ 7 റണ്‍സ്. അടുത്ത പന്തുകളില്‍ സിക്‌സറും സിംഗിളുമെടുത്ത് ഒരുപന്ത് ബാക്കിനില്‍ക്കേ കരണ്‍ ജയം പൂര്‍ത്തിയാക്കി. 14 പന്തില്‍ 31 റണ്‍സാണ് കരണ്‍ നേടിയത്. ബൗളിംഗില്‍ നാലുവിക്കറ്റും സ്വന്തമാക്കിയ ഫാസ്റ്റ് ബൗളര്‍ തന്നെയാണ് കളിയിലെ താരം. ഒമാന്‍ ഒന്നാമതും നേപ്പാള്‍ രണ്ടാമതുമാണ്. അയര്‍ലന്‍ഡാണ് മൂന്നാംസ്ഥാനത്ത്. നെതര്‍ലന്‍ഡ്‌സും ഹോംങ്കോംഗും ഇതുവരെ ഒരുമത്സരം പോലും ജയിച്ചില്ല.

Related News