Loading ...

Home sports

ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഫുട്‍ബോള്‍ കളിച്ച്‌ ധോണി

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നീണ്ട അവധിയെടുത്തിരിക്കുകയാണ്. ധോണിക്ക് ഫുട്‍ബോളിനോടുള്ള കമ്ബം നമുക്കറിയാവുന്നതാണ്. ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുകയാണ് ധോണി. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ദൃശ്യങ്ങള്‍ ധോണിയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പുറത്തുവിട്ടത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളാണ് എംഎസ് ധോണി. 2019-ലെ ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ധോണി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. നിക്ക് ജോനാസ്, ഇഷാന്‍ ഖട്ടര്‍ തുടങ്ങിയവര്‍ക്കൊപ്പം ചാരിറ്റി ഫുട്ബോള്‍ മത്സരങ്ങളിലും ധോണി പങ്കെടുക്കുന്നുണ്ട്. ധോണി ഇടവേള നീട്ടിക്കൊണ്ടുപോകുന്നതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും താരം ഉടന്‍ വിരമിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാകുകയാണ്.

Related News