Loading ...

Home USA

റോംനിയെ ഇംപീച്ചു ചെയ്യണം: ട്രംപ്

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ ഡി​​​​സി: സ്വ​​​​ന്തം പാ​​​​ര്‍​​​​ട്ടി​​​​ക്കാ​​​​ര​​​​നാ​​​​യ മി​​​​റ്റ് റോം​​​​നി​​​​ക്ക് എ​​​​തി​​​​രേ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ ട്വീ​​​​റ്റ്. ഡെ​​​​മാ​​​​ക്രാ​​​​റ്റു​​​​ക​​​​ളു​​​​ടെ കൈ​​​​യി​​​​ലെ പാ​​​​വ​​​​യാ​​​​യി മാ​​​​റി​​​​യ റോം​​​​നി​​​​യെ ഇം​​​​പീ​​​​ച്ചു​​​​ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നു ട്രം​​​​പ് നി​​​ര്‍​​​ദേ​​​ശി​​​ച്ചു. ഡെ​​​​മോ​​​​ക്രാ​​​​റ്റ് നേ​​​​താ​​​​വ് ജോ ​​​​ബൈ​​​​ഡ​​​​നെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് തെ​​​​റ്റാ​​​​ണെ​​​​ന്നു റോം​​​​നി പ​​​​റ​​​​ഞ്ഞ​​​​താ​​​​ണു ട്രം​​​​പി​​​​നെ അ​​​​രി​​​​ശം കൊ​​​​ള്ളി​​​​ച്ച​​​​ത്. യു​​​​ട്ടാ​​​​യി​​​​ല്‍​​​​നി​​​​ന്നു​​​​ള്ള റി​​​​പ്പ​​​​ബ്ളി​​​​ക്ക​​​​ന്‍ സെ​​​​ന​​​​റ്റ​​​​റാ​​​​ണ് റോം​​​​നി.

റോം​​​​നി​​​​യെ സെ​​​​ന​​​​റ്റി​​​​ലേ​​​​ക്കു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത് അ​​​​യ​​​​ച്ച​​​​തി​​​​നെ ഒാ​​​​ര്‍​​​​ത്ത് യൂ​​​​ട്ടാ നി​​​​വാ​​​​സി​​​​ക​​​​ള്‍ ദു​​​​ഃഖി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു കേ​​​​ട്ടു. ശ​​​​രി​​​​യാ​​​​ണ്. ഞാ​​​​നും അ​​​​വ​​​​രോ​​​​ടു യോ​​​​ജി​​​​ക്കു​​​​ന്നു. കാ​​​​ശി​​​​നു കൊ​​​​ള്ളാ​​​​ത്ത ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ളു​​​​ടെ കൈ​​​​യി​​​​ലെ പാ​​​​വ​​​​യാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ആ ​​​​മ​​​​ര​​​​മ​​​​ണ്ട​​​​നെ​​​​ന്നു ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. ഇം​​​​പീ​​​​ച്ച്‌ മി​​​​റ്റ് റോം​​​​നി എ​​​​ന്ന് വ​​​​ലി​​​​യ അ​​​​ക്ഷ​​​​ര​​​​ത്തി​​​​ല്‍ ഹാ​​​​ഷ്ടാ​​​​ഗ് ന​​​​ല്‍​​​​കി​​​​യാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ ട്വീ​​​​റ്റ്. റോം​​​​നി​​​​യു​​​​ടെ സ​​​​മ​​​​യം ക​​​​ഴി​​​​ഞ്ഞെ​​​​ന്നു മ​​​​റ്റൊ​​​​രു ട്വീ​​​​റ്റി​​​​ല്‍ അ​​​​ദ്ദേ​​​​ഹം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.2012ല്‍ ​​​​വൈ​​​​റ്റ്ഹൗ​​​​സി​​​​ലേ​​​​ക്കു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ആ​​​​ദ്യം റോം​​​​നി​​​​യെ പി​​​​ന്തു​​​​ണ​​​​ച്ച ട്രം​​​​പ്, ഒ​​​​ബാ​​​​മ​​​​യോ​​​​ട് അ​​​​ദ്ദേ​​​​ഹം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ള്‍ ക​​​​ടു​​​​ത്ത​​​​വി​​​​മ​​​​ര്‍​​​​ശ​​​​നം ഉ​​​​യ​​​​ര്‍​​​​ത്തി​​​​യി​​​​രു​​​​ന്നു.

മു​​​​ന്‍ യു​​​​എ​​​​സ് വൈ​​​​സ്പ്ര​​​​സി​​​​ഡ​​​​ന്‍റും ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് നേ​​​​താ​​​​വു​​​​മാ​​​​യ ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ മ​​​​ക​​​​ന്‍ ഹ​​​​ണ്ട​​​​ര്‍ യു​​​​ക്രെ​​​​യി​​​​നി​​​​ല്‍ ഒ​​​​രു പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക ക​​​​ന്പ​​​​നി​​​​യു​​​​ടെ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ബോ​​​​ര്‍​​​​ഡി​​​​ല്‍ അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ത്തെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച്‌ അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ജൂ​​​​ലൈ​​​​യി​​​​ല്‍ യു​​​​ക്രെ​​​​യ്ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ഫോ​​​​ണ്‍ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ ട്രം​​​​പ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഈ ​​​​വാ​​​​ര്‍​​​​ത്ത പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​​​​ന്നാ​​​​ണ് ട്രം​​​​പി​​​​നെ​​​​തി​​​​രേ ഡെ​​​​മോ​​​​ക്രാ​​​​റ്റ് ഭൂ​​​​രി​​​​പ​​​​ക്ഷ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ ഇം​​​​പീ​​​​ച്ച്‌മെ​​​​ന്‍റ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്. അ​​​​ടു​​​​ത്ത പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ട്രം​​​​പി​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി​​​​യാ​​​​വു​​​​മെ​​​​ന്നു ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്ന ബൈ​​​​ഡ​​​​നെ താ​​​​റ​​​​ടി​​​​ക്കാ​​​​നാ​​​​ണ് ട്രം​​​​പ് ശ്ര​​​​മി​​​​ച്ച​​​​തെ​​​​ന്ന് ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ള്‍ ആ​​​​രോ​​​​പി​​​​ച്ചു. ആ​​​​രോ​​​​പ​​​​ണം നി​​​​ഷേ​​​​ധി​​​​ച്ച ട്രം​​​​പ് ബൈ​​​​ഡ​​​​ന്‍റെ ചൈ​​​​ന​​​​യി​​​​ലെ ബി​​​​സി​​​​ന​​​​സ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളും അ​​​​ന്വേ​​​​ഷ​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്.

റിക് പെറിയെ പഴിചാരി ട്രംപ്

ഊ​​​ര്‍​​​ജ സെ​​​ക്ര​​​ട്ട​​​റി റി​​​ക് പെ​​​റി​​​യു​​​ടെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​ര​​​മാ​​​ണു യു​​​ക്രെ​​​യ്ന്‍ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യി താ​​​ന്‍ ജൂ​​​ലൈ​​​യി​​​ല്‍ ടെ​​​ല​​​ഫോ​​​ണി​​​ല്‍ സം​​​സാ​​​രി​​​ച്ച​​​തെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. യു​​​ക്രെ​​​യി​​​നി​​​ലെ പ്ര​​​കൃ​​​തി​​​വാ​​​ത​​​ക പ്ളാ​​​ന്‍റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഒ​​​രു കേ​​​സി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ന്‍​​​സ്കി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു പെ​​​റി നി​​​ര്‍​​​ബ​​​ന്ധം ചെ​​​ലു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. സെ​​​ല​​​ന്‍​​​സ്കി​​​യോ​​​ടു സം​​​സാ​​​രി​​​ക്കാ​​​ന്‍ താ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞ​​​താ​​​യി ആ​​​ക്സി​​​യോ​​​സ് റി​​​പ്പോ​​​ര്‍​​​ട്ടു ചെ​​​യ്തു.​​​സെ​​​ല​​​ന്‍​​​സ്കി-​​​ട്രം​​​പ് സം​​​ഭാ​​​ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​രം ഒ​​​രു​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ ചോ​​​ര്‍​​​ത്തി​​​യ​​​താ​​​ണ് ട്രം​​​പി​​​നെ​​​തി​​​രേ​​​യു​​​ള്ള ഇം​​​പീ​​​ച്ചു​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​യി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്. ഇ​​​തി​​​നി​​​ടെ ര​​​ണ്ടാ​​​മ​​​ത് ഒ​​​രു​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ കൂ​​​ടി ട്രം​​​പി​​​നെ​​​തി​​​രേ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സ് ഡി​​​പ്പാ​​​ര്‍​​​ട്ടു​​​മെ​​​ന്‍റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണ് ര​​​ണ്ടാ​​​മ​​​ത്തെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍. ട്രം​​​പ്- സെ​​​ല​​​ന്‍​​​സ്കി ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ രേ​​​ഖ വൈ​​​റ്റ്ഹൗ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടു​​​ണ്ട്.

ന്യായീകരണവുമായി പോംപിയോ

ബൈ​​​ഡ​​​ന് എ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു ചൈ​​​ന​​​യോ​​​ടും യു​​​ക്രെ​​​യി​​​നോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ ന്യാ​​​യീ​​​ക​​​രി​​​ച്ച്‌ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ. ഇം​​​പീ​​​ച്ച്‌ മെ​​​ന്‍റ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ള്‍ കൈ​​​മാ​​​റു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ നി​​​യ​​​മം അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി അ​​​നു​​​ചി​​​ത​​​മാ​​​ണെ​​​ന്നു ചി​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട​​​ന്നും ത​​​നി​​​ക്ക് നേ​​​രെ വി​​​രു​​​ദ്ധ​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണു​​​ള്ള​​​തെ​​​ന്നും പോം​​​പി​​​യോ വ്യ​​​ക്ത​​​മാ​​​ക്കി.

പരാജയപ്പെടുമെന്ന് മക്കോണല്‍

പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ​​​തി​​​രാ​​​യ ഇം​​​പീ​​​ച്ച്‌മെ​​​ന്‍റ് നീ​​​ക്കം സെ​​​ന​​​റ്റ് ത​​​ള്ളു​​​മെ​​​ന്ന് സെ​​​ന​​​റ്റി​​​ലെ ഭൂ​​​രി​​​പ​​​ക്ഷ​​​പാ​​​ര്‍​​​ട്ടി നേ​​​താ​​​വ് സെ​​​ന​​​റ്റ​​​ര്‍ മി​​​ച്ച്‌ മ​​​ക്കോ​​​ണ​​​ല്‍ പ​​​റ​​​ഞ്ഞു. നാ​​​ന്‍​​​സി​​​പെ​​​ലോ​​​സി( ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭാ സ്പീ​​​ക്ക​​​ര്‍) ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​ണെ​​​ന്നും മ​​​ക്കോ​​​ണ​​​ല്‍ ആ​​​രോ​​​പി​​​ച്ചു. പെ​​​ലോ​​​സി​​​യാ​​​ണ് ഇം​​​പീ​​​ച്ച്‌മെ​​​ന്‍റ് അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. നി​​​ങ്ങ​​​ള്‍​​​ക്ക് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ നി​​​യ​​​മം അ​​​റി​​​യാ​​​മ​​​ല്ലോ. സെ​​​ന​​​റ്റി​​​നാ​​​ണ് അ​​​വ​​​സാ​​​ന വാ​​​ക്ക്. റി​​​പ്പ​​​ബ്ളി​​​ക്ക​​​ന്‍ ഭൂ​​​രി​​​പ​​​ക്ഷ സെ​​​ന​​​റ്റ് ഇം​​​പീ​​​ച്ച്‌മെ​​​ന്‍റ് ന​​​ട​​​പ​​​ടി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും-​​​മ​​​ക്കോ​​​ണ​​​ല്‍ വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ഇ​​​തേ​​​സ​​​മ​​​യം, ഇം​​​പീ​​​ച്ച്‌മെ​​​ന്‍റ് പ്ര​​​മേ​​​യം ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭ പാ​​​സാ​​​ക്കി അ​​​യ​​​ച്ചാ​​​ല്‍ വി​​​ചാ​​​ര​​​ണ ന​​​ട​​​ത്തു​​​ക​​​യ​​​ല്ലാ​​​തെ സെ​​​ന​​​റ്റി​​​നു മു​​​ന്നി​​​ല്‍ മ​​​റ്റു മാ​​​ര്‍​​​ഗ​​​മി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തെ മ​​​ക്കോ​​​ണ​​​ല്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്.

തന്നെ തകര്‍ക്കാന്‍ ആവില്ലെന്നു ബൈഡന്‍

എ​​​ന്നെ​​​യോ എ​​​ന്‍റെ കു​​​ടും​​​ബ​​​ത്തെ​​​യോ ത​​​ക​​​ര്‍​​​ക്കാ​​​ന്‍ നി​​​ങ്ങ​​​ള്‍​​​ക്കാ​​​വി​​​ല്ല- മു​​​ന്‍ യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍ ട്രം​​​പി​​​നോ​​​ടു പ​​​റ​​​ഞ്ഞു. യു​​​ക്രെ​​​യ്ന്‍ പ്ര​​​ശ്നം സം​​​ബ​​​ന്ധി​​​ച്ച്‌ വാ​​​ഷിം​​​ഗ്ട​​​ണ്‍ പോ​​​സ്റ്റി​​​ലെ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ത്തി​​​ലാ​​​ണ് ബൈ​​​ഡ​​​ന്‍ ട്രം​​​പി​​​നു താ​​​ക്കീ​​​തു ന​​​ല്‍​​​കി​​​യ​​​ത്.

രാ​​​ഷ്‌ട്രീ​​​യ നേ​​​ട്ട​​​ത്തി​​​നാ​​​യി വി​​​ദേ​​​ശ സ​​​ര്‍​​​ക്കാ​​​രു​​​ക​​​ളു​​​ടെ സ​​​ഹാ​​​യം തേ​​​ടി​​​യ ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി അ​​​ധി​​​കാ​​​ര​​​ദു​​​ര്‍​​​വി​​​നി​​​യോ​​​ഗ​​​മാ​​​ണെ​​​ന്നു ബൈ​​​ഡ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ദേ​​​ശീ​​​യ താ​​​ത്പ​​​ര്യം ഉ​​​യ​​​ര്‍​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം രാ​​​ജ്യ​​​ത്തെ പ​​​ര​​​മോ​​​ന്ന​​​ത അ​​​ധി​​​കാ​​​ര​​​സ്ഥാ​​​ന​​​ത്തെ സ്വ​​​ന്തം നേ​​​ട്ട​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണു ട്രം​​​പെ​​​ന്നും ബൈ​​​ഡ​​​ന്‍ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Related News