Loading ...

Home special dish

ചില്ലി ബീഫ് തയ്യാറാക്കാം

ചേരുവകള്‍

  1. ബീഫ് - അരക്കിലോ
  2. സവാള - 3 എണ്ണം
  3. കാപ്‌സിക്കം - 2 എണ്ണം
  4. പച്ചമുളക് - 2 എണ്ണം
  5. ഇഞ്ചി അരിഞ്ഞത് - 1/2 ടേബിള്‍സ്പൂണ്‍
  6. വെളുത്തുള്ളി - 1 ടേബിള്‍സ്പൂണ്‍
  7. മുളക്‌പൊടി - 1 ടീസ്പൂണ്‍
  8. സോയ സോസ് - 1 ടേബിള്‍സ്പൂണ്‍
  9. ചില്ലി സോസ് - 1 ടേബിള്‍സ്പൂണ്‍
  10. ടൊമാറ്റോ സോസ് - 2 ടേബിള്‍സ്പൂണ്‍
  11. കുരുമുളക് പൊടി - 1 ടീസ്പൂണ്‍
  12. മല്ലിയില അരിഞ്ഞത് - 2 ടേബിള്‍സ്പൂണ്‍.
  13. സ്പ്രിങ് ഒനിയന്‍ അരിഞ്ഞത് - 2 ടേബിള്‍സ്പൂണ്‍
  14. ഉപ്പ് - ആവശ്യത്തിന്
  15. എണ്ണ - 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
  • ബീഫ് നീളത്തില്‍ മുറിച്ചു കഴുകി വൃത്തിയാക്കിയ ശേഷം ഉപ്പ്, അല്പം കുരുമുളക്പൊടി, മുളക്‌പൊടി എന്നിവ ചേര്‍ത്ത് വേവിച്ചു വെക്കുക.
  • സവാള, കാപ്‌സിക്കം ചതുരകഷണങ്ങള്‍ ആക്കി വെക്കുക.
  • ഒരു പാനില്‍ എണ്ണ ഒഴിച്ചു അതിലേക്ക് അരിഞ്ഞ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക.
  • അതിലേക്ക് സവാള കൂടി ചേര്‍ത്ത് 5 മിനുറ്റ് വഴറ്റിയ കാപ്‌സിക്കം കൂടി ചേര്‍ത്ത് കൊടുക്കുക.
  • അതിലേക്ക് സോസുകള്‍ ചേര്‍ത്ത് യോജിപ്പിച്ചു വേവിച്ചു വച്ച ബീഫ് സ്റ്റോക്കോടുകൂടി
    ചേര്‍ത്ത് തിളപ്പിക്കുക.
  • കോണ്‍ഫ്‌ളോര്‍ à´…à´° ഗ്ലാസ് വെള്ളത്തില്‍ കലക്കി കറിയിലേക്ക് ചേര്‍ക്കുക.
  • ആവശ്യത്തിന് ഉപ്പും ബാക്കിയുള്ള കുരുമുളക്പൊടിയും ചേര്‍ക്കുക.
  • കുറുകി വരുമ്ബോള്‍ അരിഞ്ഞ മല്ലിയിലയും സ്പ്രിങ് ഒനിയനും തൂവി അടുപ്പില്‍ നിന്നും മാറ്റുക.

Related News