Loading ...

Home Gulf

വനിതകളെ മാത്രം ഉള്‍പ്പെടുത്തിയുള്ള ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി നാസ

വനിതകളെ മാത്രം ഉള്‍പ്പെടുത്തിയുള്ള ആദ്യ ബഹിരാകാശ യാത്ര മാര്‍ച്ചില്‍ റദ്ദാക്കിയതിന് ശേഷം അതേ ഉദ്യമത്തിനായി വീണ്ടുമൊരുങ്ങി നാസ. ബഹിരാകാശ യാത്രികരായ ക്രിസ്റ്റീന കോച്ച്‌, ജെസീക്ക മെയര്‍ എന്നിവരുമായാണ് ഒക്ടോബര്‍ 21ന് മറ്റൊരു ശ്രമത്തിന് നാസ ഒരുങ്ങുന്നത്. ബഹിരാകാശ യാത്രികര്‍ നടത്താനിരിക്കുന്ന പത്ത് ബഹിരാകാശ യാത്രകളെപ്പറ്റി വിശദീകരിക്കുന്നതിനിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍വെച്ച്‌ വെള്ളിയാഴ്ചയായിരുന്നു പ്രഖ്യാപനം. ആന്‍ മക്ക്‌ലെയിനോടൊപ്പം ബഹിരാകാശ യാത്രയ്ക്കായി ഒരുങ്ങാനായിരുന്നു ക്രിസ്റ്റീന കോച്ച്‌ മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്നത്. സ്‌പേസ് സ്യൂട്ട് ലഭ്യതക്കുറവാണ് ഈ ഉദ്യമം റദ്ദാക്കാനുള്ള കാരണമായി നാസ ഉദ്ധരിച്ചത്. സ്പേസ് സ്യൂട്ട് ലഭ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് ഇത്തവണ രണ്ട് ഇടത്തരം സ്പെയ്സ് സ്യൂട്ടുകള്‍ ലഭ്യമാണെന്ന് കോച്ച്‌ അറിയിച്ചു. വനിതകളെ മാത്രം ഉള്‍പെടുത്തിയുള്ള ആദ്യ ഉദ്യമം മാറ്റിവെച്ചതിന് ശേഷം ബോര്‍ഡില്‍ ലഭ്യമായവ ഉപയോഗിച്ച്‌ രണ്ടാമതൊരു സ്‌പെയ്‌സ് സ്യൂട്ട് താന്‍ സ്വയം ക്രമീകരിക്കുകയായിരുന്നുവെന്ന് കോച്ച്‌ പറഞ്ഞു.

Related News