Loading ...

Home cinema

തിയേറ്ററുകളെ ഇളക്കിമറിച്ച്‌ സെയ്‌ റാ നരസിംഹ റെഡ്ഡി; രണ്ട് ദിവസം കൊണ്ട് 100 കോടി

ചിരഞ്ജീവി പ്രധാന വേഷത്തിലെത്തിയ സെയ് റാ നരസിംഹ റെഡ്ഡി തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിത്രത്തില്‍ ചിരഞ്ജീവി അഭിനയിച്ചത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ചിത്രത്തിന് തിയേറ്ററില്‍ വമ്ബന്‍ സ്വീകാര്യത ലഭിച്ചിരുന്നു. തെലുങ്കില്‍ ആദ്യ ദിനം ഏറ്റവും കുടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന റെക്കോര്‍ഡും സെയ് റാ നരസിംഹ റെഡ്ഡി സ്വന്തമാക്കിയിരുന്നു. സ്വാതന്ത്ര സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രമാണിത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യമായി യുദ്ധം കുറിച്ച ധീരനായ പോരാളിയാണ് നരസിംഹ റെഡ്ഡി. ചിരഞ്ജീവിയുടെ 151-ാമത് ചിത്രവും റാം ചരണിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണിത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നിങ്ങനെ നാലു ഭാഷകളിലായി ഒക്ടോബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുക്കിയത്. റാം- ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് ബോളിവുഡിഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനാണ്. നയന്‍താരയാണ് നായിക. തമന്ന, വിജയ് സേതുപതി കിച്ച സുധീപ് എന്നിവരും ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌.

Related News